Advertisment

സുപ്രീം കോടതിയുടെ മേക്കിട്ട് കേറാന്‍ പറ്റാത്തതുകൊണ്ട് വിശ്വാസികള്‍ക്ക്എതിരാണ് സര്‍ക്കാരെന്ന് ആരോപിച്ച്‌ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുകയാണ് ; സമരം വിജയിച്ചില്ലെന്ന് ബിജെപി തന്നെ സമ്മതിച്ചു ; ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളി. വിശ്വാസികളെ ഒരുമിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ അത് വിജയിച്ചില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

publive-image

ശബരിമല വിഷയത്തില്‍കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

“ശബരിമല വിഷയത്തില്‍കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്.1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. 1991ല്‍ ജഡ്ജി ബോധപൂര്‍വ്വമാണ്ഉത്തരവ് പുറത്തിറക്കിയത്. അതിന് ശേഷമാണ് ഈ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞില്ലേ”, മുഖ്യമന്ത്രി ചോദിച്ചു.

“സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവര്‍ നാട്ടിലുണ്ട്. അവരാണ് സ്ത്രീപ്രവേശന വിരുദ്ധനിലപാട് സ്വീകരിക്കുന്നത്.സമൂഹത്തില്‍ യാഥാസ്ഥിതികമായ നിലപാട് വര്‍ധിച്ചു വരുന്നു. അതിനെതിരെ ശക്തമായ നീക്കം നടത്തണം. സുപ്രീം കോടതിയുടെ മേക്കിട്ട് കേറാന്‍ പറ്റാത്തതുകൊണ്ട് വിശ്വാസികള്‍ക്ക്എതിരാണ് സര്‍ക്കാരെന്ന് ആരോപിച്ച്‌ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുകയാണ്. വിശ്വാസികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയാണെന്ന് അവര്‍പ്രചരിപ്പിക്കുകയാണ്.”

വിശ്വാസികള്‍ മഹാഭൂരിപക്ഷമാണ്. കേരളത്തില്‍ ബഹുജന സ്വാധീമനമുള്ള പാര്‍ട്ടി സിപിഐഎമ്മാണ്. അതില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവര്‍ക്കെതിരെ സര്‍ക്കാര്‍ സമരം പ്രഖ്യാപിക്കുമോ?അവിടെ എന്റെ വിശ്വാസം മാത്രമേ പാടുള്ളൂ, നിന്റെ വിശ്വാസം പാടില്ല എന്ന് ചിലര്‍പറയുകയാണ്. ആ നയത്തിനെതിരേ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment