Advertisment

 പ്രവാസികളുടെ യാത്രാ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു ; അവധിക്കാല സീസണില്‍ വിമാന കമ്പനികളുടെ കൊള്ള നിരക്കിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് പിണറായി വിജയന്റെ കത്ത്

New Update

തിരുവനന്തപുരം : പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം . കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രവാസികളുടെ യാത്രാ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു. അവധിക്കാല സീസണില്‍ വിമാന കമ്പനികളുടെ കൊള്ള നിരക്കിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisment

publive-image

കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്ത് അയച്ചത്.

എയര്‍ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ വലിയ തോതില്‍ ബാധിക്കുമെന്ന കാര്യവും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

Advertisment