Advertisment

സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള വീഴ്ചകള്‍ ഉണ്ടായിട്ടില്ല ; രാജു നാരായണസ്വാമിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ് ; സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ തള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി. സമിതി ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം തേടിയ ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

Advertisment

publive-image

സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള വീഴ്ചകള്‍ രാജു നാരായണസ്വാമിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇതോടെ നാരായണസ്വാമിക്ക് സര്‍വീസില്‍ തിരിച്ചെത്താനാകും.

1991 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് പത്തു വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍കെയാണ് പിരിച്ചുവിടല്‍ ശിപാര്‍ശ ഉണ്ടായത്.തുടര്‍ച്ചയായ സര്‍വീസ് ചട്ടലംഘനം നടത്തിയെന്നായിരുന്നു ആരോപണം.

Advertisment