Advertisment

റാന്നിയെ ഇളക്കിമറിച്ച് പിണറായി വിജയൻ; പൊതുസമ്മേളനത്തിൽ വൻ ജനപങ്കാളിത്തം. വിജയം ഉറപ്പിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി

New Update

publive-image

Advertisment

റാന്നി: റാന്നിയിലെ പൊതുസമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ജനങ്ങൾ മണ്ഡലത്തിന്റെ പല ഭാഗത്തുനിന്നായി ഒഴുകിയെത്തി. എൽ ഡി എഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞ പിണറായി, നാടിന്റെ വളർച്ചയെ പിന്നോട്ടടിക്കാൻ പരിശ്രമിക്കുന്ന പ്രതിപക്ഷ കക്ഷികളെ കണക്കിന് വിമർശിച്ചു. അടുത്തിടെ എൻ സി പിയിൽ ചേർന്ന പി സി ചാക്കോയുടെ സാനിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.

publive-image

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മണ്ഡലത്തിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന ചടങ്ങിൽ അദ്ദേഹം സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ, സ്വപ്ന പദ്ധതികൾ അക്കമിട്ട് പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം ജനങ്ങൾക്ക് വീട് നൽകിയതും അതിന്റെ അടുത്ത ഘട്ടമായി അഞ്ച് ലക്ഷം കുടുംബങ്ങൾക്കായുള്ള പദ്ധതിയും, 40 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള എൽ ഡി എഫിന്റെ ഉറപ്പും, റബ്ബറിന്റെ താങ്ങുവില 250ലേക്ക് ഉയർത്തുന്നതുൾപ്പടെയുള്ള കർഷകർക്കായുള്ള പ്രഖ്യാപനങ്ങൾ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

publive-image

ഓരോ വ്യക്തിയുടേയും വികസനം, ഓരോ കുടുംബത്തിന്റെയും വികസനം ലക്ഷ്യമിട്ടുള്ള, ഒരു നവകേരളത്തിനായുള്ള എൽ ഡി എഫിന്റെ ഉറപ്പുകൾ അദ്ദേഹം റാന്നിക്കാരോട് വിവരിച്ചു.

പിണറായി വിജയൻറെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

രാജു എബ്രഹാം എൽ എൽ എ, കെ ജെ തോമസ്, ഉദയഭാനു തുടങ്ങിയ എൽ ഡി എഫിന്റെ എല്ലാ മുൻനിര നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. റാന്നിയിൽ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്തുന്നതായിരുന്നു ഈ യോഗം.

Advertisment