Advertisment

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഏറ്റില്ലെന്ന് സിപിഎം വിലയിരുത്തല്‍ ! സാമുദായിക പ്രാതിനിധ്യം കുറഞ്ഞു. പ്രതീക്ഷവച്ചവര്‍ പങ്കെടുക്കാത്തില്‍ സിപിഎമ്മിന് നിരാശ ! മലബാറില്‍ മുഖ്യമന്ത്രിയുടെ പര്യടനത്തെ പൂര്‍ണമായും കൈയ്യൊഴിഞ്ഞ് കത്തോലിക്കാ സഭ. സഭാ വോട്ടുകള്‍ കൂടുതല്‍ കിട്ടണമെങ്കില്‍ പുതു തന്ത്രങ്ങള്‍ വേണമെന്നും സിപിഎം. സഭയുടെ ന്യായമായ ആവശ്യങ്ങളോടു പോലും സര്‍ക്കാരിന് താല്‍പര്യമില്ലെന്നു സഭയും ! മലബാറിലെ കര്‍ഷക വോട്ടുകള്‍ ഇക്കുറി എങ്ങോട്ടു ചായുമെന്ന ആശങ്ക സിപിഎമ്മിനും !

New Update

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനം വേണ്ടത്ര ഫലം കണ്ടില്ലെന്നു സിപിഎം വിലയിരുത്തല്‍. പാര്‍ട്ടി നേതൃത്വം ഉദ്ദേശിച്ച സാമുദായിക പങ്കാളിത്തം പരിപാടിയിലുണ്ടായില്ല. കേരള പര്യടനം വേണ്ടത്ര ചര്‍ച്ചയാകാത്തതിനാല്‍ കൂടുതല്‍ പരിപാടികള്‍ തെരഞ്ഞെടുപ്പിന് മുമ്പായി ആസുത്രണം ചെയ്യണമെന്നും സിപിഎം തീരുമാനമെടുത്തിട്ടുണ്ട്.

Advertisment

publive-image

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനം നടത്തിയത്. കൊല്ലത്ത് യാത്ര തുടങ്ങിയപ്പോള്‍ തന്നെ എന്‍എസ്എസ് നേതൃത്വം ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നിരുന്നത് കല്ലുകടിയായിരുന്നു.

പിന്നീട് മധ്യകേരളത്തിലും വയക്കന്‍ കേരളത്തിലുമൊക്കെ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയെങ്കിലും പ്രത്യേകിച്ച് വാര്‍ത്താ പ്രാധാന്യം നേടിയില്ല. വടക്കന്‍ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വിട്ടു നിന്നതും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ മുഖ്യമന്ത്രി കണക്കറ്റു പരിഹസിച്ചതും വാര്‍ത്തയായിരുന്നു.

മലപ്പുറത്തേക്ക് പര്യടനം എത്തിയപ്പോഴും മുസ്ലീം സമുദായത്തിലെ പ്രബല വിഭാഗങ്ങളെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. വടക്കന്‍ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ ഗൗരവമായെടുക്കാത്തത് സിപിഎം വിലയിരുത്തിയിട്ടുണ്ട്.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഇടതുമുന്നണിക്ക് നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അതു ഉണ്ടായ സാഹചര്യമല്ല നിലവിലുള്ളതെന്ന് ഇപ്പോള്‍ സിപിഎം വിലയിരുത്തുന്നു.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്ക് വന്നതുമാത്രമല്ല ക്രിസ്ത്യന്‍ വോട്ട് ലഭിച്ചതിനുപിന്നിലെന്ന സത്യം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന്റെ ഗുണഗണങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ അനുഭവിക്കുന്നത് ഇടതു തന്നെയാകണമെന്ന് നിര്‍ബന്ധമില്ല.

ഇടതിനും വലതിനുമപ്പുറം ബിജെപി പാളയത്തിലേക്കും ക്രൈസ്തവ വോട്ടുകള്‍ പോകാമെന്ന് സാധ്യതയും സിപിഎം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള പര്യടനം വിജയമെന്ന് വിലയിരുത്താനാകില്ലെന്നു തന്നെയാണ് സിപിഎം സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍. ഒപ്പം ഇപ്പോഴും ചില കൊഴിഞ്ഞുപോക്കലിന് സാധ്യതയുണ്ടെന്നുംഅവര്‍ കണക്കുകൂട്ടുന്നുണ്ട്.

അതേസമയം സര്‍ക്കാരിനോട് അനുകൂല നിലപാടു സ്വീകരിച്ചിട്ടും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ അതേപടി നില്‍ക്കുന്നതില്‍ സഭയ്ക്ക് അതൃപ്തിയുണ്ട്. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനവും ന്യൂനപക്ഷ പദ്ധതികളുടെ വേര്‍തിരിവും സഭയെ ഇപ്പോഴും അസ്വസ്ഥരാക്കുന്നുണ്ട്.

cm pinarayi
Advertisment