Advertisment

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യം കേന്ദ്രം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി: കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം പരിഗണിക്കണം; ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും ആവശ്യം

New Update

publive-image

Advertisment

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്ന സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്ര ചെയ്യാന്‍ ആരോഗ്യമുള്ള കൊവിഡ് ബാധിതരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണം. ഇങ്ങനെ എത്തുന്നവര്‍ക്ക് ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളില്‍ യാത്രക്കാരെ തിരഞ്ഞെടുക്കമ്പോള്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. യാത്രക്കാരുടെ പട്ടിക മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment