Advertisment

മടിയില്‍ കനമില്ലെന്നു മുഖ്യമന്ത്രി പറയുമ്പോഴും ഇഡിയില്‍ നിന്നും ഓടിയൊളിക്കാന്‍ സിഎം രവീന്ദ്രന്‍ ! ഇഡിക്കെതിരെ സിഎം രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ! ഇഡിയെ തടയണമെന്ന് ആവശ്യം. ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാകണമെന്നും ആവശ്യം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റിലേക്കെന്നു സൂചന !

New Update

publive-image

Advertisment

കൊച്ചി: നാലാംവട്ടവും ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കിയതോടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നീക്കങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടാണ് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കണം. കസ്റ്റഡിയിലെടുക്കുന്നത് തടയണം. ഏതു കേസിലാണ് ചോദ്യം ചെയ്യല്‍ എന്നതു വ്യക്തമാക്കിയിട്ടില്ല. ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു.

ഇഡി എടുത്തിട്ടുള്ള ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ കോടതിയില്‍ പറയുന്നുണ്ട്. കേസ് എന്നു പരിഗണിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ ഒരു തെളിലും ലഭിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതോടെ പൊളിയുകയാണ്. ഇഡി നോട്ടീസ് ലഭിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുന്ന രവീന്ദ്രന്റെ നടപടി ഇപ്പോഴും തുടരുകയാണ്.

രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലെത്തിക്കാതിരിക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നുണ്ട് എന്നതും വ്യക്തമാണ്. അതേസമയം ഇക്കുറി ഇഡി കരുതിക്കൂട്ടി തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം.

രവീന്ദ്രനെതിരായ തെളിവുകള്‍ ശേഖരിച്ചാണ് ഇഡി അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ഹാജരായാല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്.

Advertisment