Advertisment

തദ്ദേശ തെരഞ്ഞെടുപ്പ് വരെ സിഎം രവീന്ദ്രനെ ഇഡിക്ക് മുന്നില്‍ നിന്നും ഒളിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ! തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഉത്തരംമുട്ടിയാല്‍ തിരിച്ചടിയെന്നു വിലയിരുത്തല്‍; രവീന്ദ്രന് പിന്നാലെ പല ഉന്നതരെയും ഇഡി വിളിപ്പിക്കുമെന്നും സര്‍ക്കാരിന് ആശങ്ക; രവീന്ദ്രനിലൂടെ ഇഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ തന്നെ; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ആശുപത്രി വാസത്തില്‍ ഇഡി ഇനിയെന്തു ചെയ്യും ?

New Update

തിരുവനന്തപുരം: നാളെ ചോദ്യം ചെയ്യലിനു ഹാജരാകാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് ലഭിച്ചതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ച മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ നീക്കത്തില്‍ സംശയവുമായി ഇഡി.

Advertisment

നേരത്തെ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയതിന്റെ രണ്ടാം ദിവസമാണ് സിഎം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കോവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് രവീന്ദ്രനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

publive-image

നാളെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ രവീന്ദ്രന്‍ ഹാജരാകാനിടയില്ല. ഇക്കാര്യം ഇതുവരെ രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിട്ടില്ല. ഔദ്യോഗികമായി രവീന്ദ്രന്റെ വിശദീകരണം ലഭിക്കാത്തതിനാല്‍ ഇഡിക്ക് ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടാനുമാകില്ല.

രവീന്ദ്രന്‍ ഇഡിക്ക് മുന്നിലെത്തുന്നത് സര്‍ക്കാരിന് ഒട്ടും ശുഭകരമല്ല എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ രവീന്ദ്രന്റെ ചോദ്യം ചെയ്യലും തുടര്‍ നടപടികളും വൈകിക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാരും സിപിഎമ്മും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ രവീന്ദ്രന്റെ ആശുപത്രിവാസം ചിലപ്പോള്‍ ഇനിയും നീളാനാണ് സാധ്യത.

മുഖ്യമന്ത്രിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ് സിഎം രവീന്ദ്രന്‍. ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റോടെ അദ്ദേഹത്തെ കൈവിടാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറായിരുന്നു.

എന്നാല്‍ അതുപോലെ രവീന്ദ്രന്റെ കാര്യത്തില്‍ കൈകഴുകാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കഴിയില്ല. മുഖ്യമന്ത്രി നേരിട്ട് പാര്‍ട്ടി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പോലും മറികടന്നാണ് സിഎം രവീന്ദ്രനെ പേവ്‌സണല്‍ സ്റ്റാഫില്‍ എടുത്തത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ ഉന്നതര്‍ ഇഡിയുടെ ലിസ്റ്റില്‍ വരുമോയെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്.

മടിയില്‍ കനമില്ലെന്നു ആവര്‍ത്തിക്കുമ്പോഴും ചില പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് എന്ന മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ട്. ഈ വിഷയത്തില്‍ തനിക്ക് നേരെ ഏതെങ്കിലും ആരോപണം ഇപ്പോള്‍ ഇല്ലെങ്കിലും നാളെ അതു വന്നുകൂടായ്കയില്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ രവീന്ദ്രനെ ഉടനെ ഇഡിക്ക് മുന്നില്‍ എത്തിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ല.

അതേസമയം ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ഒപ്പം അല്ലെങ്കില്‍ അതിലേറെ കാര്യങ്ങള്‍ രവീന്ദ്രനും അറിയാമെന്ന നിഗമനത്തിലാണ് ഇഡി. രവീന്ദ്രനടക്കമുള്ളവര്‍ക്കെതിരെ സ്വപ്‌ന ഇഡിക്ക് മൊഴി നല്‍കിയിട്ടും ഉണ്ട്.

cm pinarayi cm raveendran
Advertisment