Advertisment

രണ്ടാമതും മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഇതാദ്യമായി ഡല്‍ഹിയില്‍ ! പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നാളെ. ഇന്ധന വില കുറയ്ക്കണെമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുമോ ? പ്രധാനമന്ത്രിയെ കാണുമ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെടേണ്ടത് ഇന്ധന വില കുറയ്ക്കണം എന്നു തന്നെ ! കേരളത്തിന്റെ വിവിധ വികസന പദ്ധതികള്‍ക്കായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെയും കാണും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ചയുണ്ടായശേഷം ഇതാദ്യമായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഇന്ധനവിലയില്‍ എന്തു നിലപാട് പറയും ? കേരളമൊന്നടങ്കം ഒരുപോലെ ചോദിക്കുന്ന ചോദ്യമാണ് ഇത്. രണ്ടാമതും മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് പിണറായി വിജയന്‍ ഡല്‍ഹിക്ക് പോകുന്നത്.

നാളെ വൈകിട്ട് നാലുമണിക്കാണ് മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ചയില്‍ സാധാരണക്കാരെ ഏറ്റവുമധികം വലയ്ക്കുന്ന ഇന്ധന വിലവില കൂട്ടുന്നതില്‍ മുഖ്യമന്ത്രി എന്തുപറയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പിണറായി വിജയന്‍ പറയുന്നത് പ്രധാനമന്ത്രി കേള്‍ക്കുമോയെന്ന മറുചോദ്യമൊക്കെ ചോദിക്കാമെങ്കിലും ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്തു നിലപാട് സ്വീകരിക്കമെന്നറിയാനാണ് കേരളത്തിന് താല്‍പ്പര്യം.

വിവിധ വികസന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന അഭിപ്രായമെങ്കിലും അദ്ദേഹം പങ്കുവയ്ക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഡല്‍ഹി യാത്രയില്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും പിണറായി ചര്‍ച്ച നടത്തും. അതിവേഗ റെയില്‍ പാതാ പദ്ധതിയായ സില്‍വര്‍ ലൈനിനുള്ള അനുമതിയുള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

narendra modi pinarayi vijayan
Advertisment