Advertisment

കര്‍ഷക നിയമത്തിനെതിരെ പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ട്; ജനുവരി എട്ടിന് നിയമസഭയില്‍ അവതരിപ്പിക്കും; ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി കത്തയച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞെങ്കിലും പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്.

ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വിഎസ് സുനിൽ കുമാര്‍ പ്രഖ്യാപിച്ചത്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി കത്തെഴുതി.പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള അടിയന്തരസാഹചര്യമില്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം വളര്‍ന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കര്‍ഷകസമൂഹവും കാര്‍ഷികമേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

Advertisment