Advertisment

ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയനായി തുടക്കം. ഡിസിസിയെ നയിച്ച കാലം മുഴുവന്‍ തൃശൂരിനെ കോണ്‍ഗ്രസ് കോട്ടയായി സംരക്ഷിച്ചു. കരുണാകരന്റെ ഉറ്റ അനുയായി. ഒടുവില്‍ എംഎല്‍എയും മന്ത്രിയുമായത് ചെന്നിത്തലയുടെ വാശിയില്‍ - മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ വിടവാങ്ങുമ്പോള്‍

author-image
ജൂലിയസ് തോമസ്‌, തൃശൂര്‍
Updated On
New Update

publive-image

Advertisment

കൊച്ചി: ബാലേട്ടന്‍ ഉണ്ടായിരുന്ന കാലഘട്ടം മുഴുവന്‍ തൃശൂരില്‍ കോണ്‍ഗ്രസിനെ തൊടാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. ബാലേട്ടന്‍ പടിയിറങ്ങിയത് മുതല്‍ കോണ്‍ഗ്രസിന്‍റെ പഴയ പ്രതാപവും നഷ്ടമായിരുന്നു. അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്‍റെ ജില്ലയിലെ അവിഭാജ്യ ഘടകമായിരുന്നു .

publive-image

ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അല്പം മുന്‍പാണ് മരണം. അനാരോഗ്യംമൂലം ഏറെനാളായി പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. ആദ്യമായി എം എല്‍ എ ആയതും അന്നായിരുന്നു.

2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വടക്കാഞ്ചേരിയില്‍ സി.പി.എമ്മിലെ എന്‍.ആര്‍ ബാലനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. അന്ന് അദ്ദേഹത്തിനു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസില്‍ പലരും മടിച്ചപ്പോള്‍ അന്ന് കെപിസിസി അധ്യക്ഷനായിരുന്ന രമേശ്‌ ചെന്നിത്തലയാണ് ബാലേട്ടനുവേണ്ടി കടുംപിടുത്തം പിടിച്ചത്.

അദ്ദേഹത്തിന്‍റെ അവസാന അവസരമാണ്. ഇത്രയുംകാലം പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തിട്ടും ഒന്നും ആകാന്‍ പറ്റാത്ത നേതാവാണ്‌. അതിനാല്‍ ആ പേര് വെട്ടാന്‍ പറ്റില്ല - എന്നായിരുന്നു അന്ന് ചെന്നിത്തലയുടെ നിലപാട്. അത് chennithala പരസ്യമായി മനോരമ അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്. ഒടുവില്‍ മന്ത്രിസഭാ രൂപീകരണത്തിലും ചെന്നിത്തല ആ വാശി തുടര്‍ന്നപ്പോള്‍ 78 -)൦ വയസിലെ കന്നി വിജയത്തില്‍ മന്ത്രിയുമായി.

publive-image

തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിട്ടായിരുന്നു പൊതുരംഗത്തെയ്ക്ക് കാലെടുത്ത് വയ്ക്കുന്നത് . വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ.കരുണാകരന്റെ ഉറ്റഅനുയായി ആയിരുന്ന അദ്ദേഹം കരുണാകരന്റെ മരണം വരെ ഒപ്പമുണ്ടായിരുന്നു.

publive-image

തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ ബാങ്ക് പ്രസിഡന്റ് പദവിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു . സംഘാടക മികവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

publive-image

കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശ്ശൂര്‍ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. മില്‍മ വരുന്നതിന് മുമ്പുതന്നെ തൃശ്ശൂരില്‍ ക്ഷീര കര്‍ഷകസംഘം രൂപവത്കരിച്ച് പായ്ക്കറ്റ് പാല്‍ വിതരണം നടത്താന്‍ നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.

kpcc
Advertisment