Advertisment

മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. വിടവാങ്ങിയത് കോണ്‍ഗ്രസിന്‍റെ മധ്യകേരളത്തിലെ നെടുംതൂണ്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ നേതൃത്വമായിരുന്നു സി എന്‍. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് ആദ്യമായി എം എല്‍ എ യും മന്ത്രിയുമാകുന്നത്. ദീര്‍ഘകാലം തൃശൂര്‍ ജില്ലാ ബാങ്ക് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അദ്ദേഹം ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിട്ടായിരുന്നു പൊതു രംഗത്തേയ്ക്ക് വന്നത് . വിനോബ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു.

Advertisment