Advertisment

പുതുപ്പള്ളിയില്‍ മൂന്ന് ദിവസം പ്രചരണത്തിനുണ്ടായിരുന്നു. ബാക്കി 12 ജില്ലകളിലും പോയി. തിരുവനന്തപുരത്ത് കൂടുതല്‍ സമയം ചിലവിട്ടതിന് കാരണമുണ്ട്. പുതുപ്പള്ളിയില്‍ സജീവമായില്ലെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ !

New Update

publive-image

Advertisment

കോട്ടയം: പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നില്ലെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിലും താന്‍ പതിവുപോലെതന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കാളിയായിട്ടുണ്ടെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

അതില്‍ തിരുവനന്തപുരത്തായിരുന്നു 16 ദിവസത്തോളം പ്രചരണത്തിനുണ്ടായിരുന്നത്. അത് പാര്‍ട്ടി അവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ വിജയം ഉണ്ടാകും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. അത് യാഥാര്‍ഥ്യമാണ്. വയനാട്, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും പ്രചരണത്തിനുണ്ടായിരുന്നു.

പുതുപ്പള്ളിയില്‍ 3 ദിവസം പാര്‍ട്ടിയും പ്രവര്‍ത്തകരും ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം പോയി. പോളിംഗ് ദിവസം രാവിലെ മുതല്‍ 10 മണിവരെ സ്വന്തം ബൂത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷം മലപ്പുറത്ത് പ്രചരണത്തിന് പോകേണ്ടിയിരുന്നതിനാല്‍ അവിടേയ്ക്ക് തിരിച്ചു.

മാത്രമല്ല പുതുപ്പള്ളിയില്‍ വന്‍ പരാജയം ഉണ്ടായെന്ന പ്രചരണം ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടം നടന്ന 6 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ആറിടത്തും മുന്നണി വന്‍ വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

തല്‍ക്കാലം സംഭവിച്ച ചെറിയൊരു വീഴ്ചയില്‍ തളരാതെ ഊര്‍ജസ്വലരായി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. സത്യം ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കെതിരെയുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു ചാണ്ടിയുടെ പ്രതികരണം.

https://www.facebook.com/chandyoommen/videos/10160577072837293/?d=n

 

 

 

 

chandy oommen
Advertisment