Advertisment

യാത്രകാര്‍ക്ക് നല്‍കുന്നത് മികച്ച സേവനം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തര്‍ ദേശീയ പുരസ്‌ക്കാരം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യാത്രക്കാര്‍ക്കു നല്‍കുന്ന സേവനത്തിന്‍റെ കാര്യത്തില്‍ കൊച്ചി വിമാനത്താവളം രാജ്യാന്തര അംഗീകാരത്തിന് അര്‍ഹമായി. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്‍റര്‍നാഷണ(എസിഐ)ലിന്‍റെ അംഗീകാരമാണ് സിയാലിനു ലഭിച്ചത്.

Advertisment

publive-image

ഏഷ്യാ-പസഫിക് മേഖലയില്‍ പ്രതിവര്‍ഷം 50 ലക്ഷത്തിനും ഒന്നരക്കോടിയ്ക്കും ഇടയില്‍ യാത്രക്കാര്‍ക്കു സേവനം നല്‍കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാം സ്ഥാനമാണു സിയാലിന്. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ചടങ്ങില്‍ എസിഐ ഡയറക്ടര്‍ ജനറല്‍ എയ്ഞ്ചല ഗിട്ടെന്‍സില്‍ നിന്നു സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ.ജോര്‍ജും ഓപ്പറേഷന്‍സ് അസി.ജനറല്‍ മാനേജര്‍ എബ്രഹാം ജോസഫും ചേര്‍ന്ന് എസിഐയുടെ കസ്റ്റമര്‍ സാറ്റിസ് ഫാക്ഷന്‍ അവാര്‍ഡ്-2018 ഏറ്റു വാങ്ങി.

യാത്രക്കാരുടെ സംതൃപ്തിയ്ക്കും വിമാനത്താവളങ്ങളില്‍ മികച്ച സേവനം ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് എ സി ഐ എയര്‍പോര്‍ട്ട് സര്‍വ്വീസ് ക്വാളിറ്റി സര്‍വ്വെ നടത്തുന്നത്. ഈ വിഭാഗത്തില്‍ 2016-ല്‍ മൂന്നാം സ്ഥാനവും 2017-ല്‍ രണ്ടാം സ്ഥാനവും സിയാലിനു ലഭിച്ചിരുന്നു.

Advertisment