Advertisment

10 വയസുകാരനെ നിരന്തരമായി മര്‍ദിച്ച കേസില്‍ അമ്മയും മൂന്നാം ഭര്‍ത്താവായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റില്‍

New Update

publive-image

Advertisment

കൊച്ചി : 10 വയസുകാരനെ നിരന്തരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ കുട്ടിയുടെ അമ്മയും മൂന്നാം ഭര്‍ത്താവായ സര്‍ക്കാര്‍ ഡോക്റ്ററും അറസ്റ്റില്‍. അടിമാലി സ്വദേശി ആശാമോള്‍ കുര്യാക്കോസ് (28), എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ (33) എന്നിവരാണ് പിടിയിലായത്. മൈസൂരുവിലെ സ്വകാര്യ ഹോട്ടലില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം  കാക്കനാട് പാലച്ചുവട് റോഡില്‍ സൂര്യനഗറില്‍ ശ്രീദര്‍ശനം എന്ന വീട്ടിലായിരുന്നു ഇവര്‍ താമസം. ഇവിടെ വച്ച് ഡോക്ടറുടെ മര്‍ദനം സഹിക്കാനാകാതെ കുട്ടി ഇറങ്ങിയോടി അയല്‍വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മുമ്പ് രണ്ട് പ്രാവശ്യം വിവാഹം കഴിച്ച് ഉപേക്ഷിച്ച യുവതി ഡോക്ടര്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ക്രൂര മര്‍ദനത്തിനും ശാസനയ്ക്കും ഇരയാവുകയായിരുന്നു.

കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നു പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ ഉച്ചത്തില്‍ നിലവിളിക്കുമ്പോഴെല്ലാം ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തുരുകിക്കയറ്റും. നീന്തല്‍കുളത്തില്‍ വച്ച് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുക ഉള്‍പ്പെടെയുള്ള മൂന്നാം മുറയും കുട്ടിക്ക് അനുഭവിക്കേണ്ടി വന്നു.

യുവതിയുടെ രണ്ടാമത്തെ വിവാഹത്തിലെ പെണ്‍കുട്ടിയെ ഡോക്ടറുടെ ബന്ധുവിന്റെ വീട്ടില്‍ പാര്‍പ്പിച്ച ശേഷം ഇരുവരും മൈസൂരുവില്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ മാസം 22-നാണ് കുട്ടി ക്രൂര മര്‍ദനത്തിനിരയായത്. കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പോലീസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരേ ബാലപീഡന നിരോധന നിയമത്തിലെ പോക്‌സോയും ജുവനൈല്‍ ആക്ടും ചുമത്തി കേസെടുത്തിരുന്നു.

latest
Advertisment