Advertisment

ജമ്മുവില്‍ 12 കുഞ്ഞുങ്ങളുടെ ജീവനെടുത്ത കൊലയാളി ചുമ മരുന്ന് കേരളത്തിലെത്താതെ പോയത് തലനാരിഴയ്ക്ക് ; കേരളത്തിലേക്ക് കയറ്റിവിട്ടത് 30 പെട്ടി മരുന്ന് ; നമ്മുടെ കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്..

New Update

കൊല്ലം :  ശരീരത്തിനുള്ളിലെത്തി മണിക്കൂറുകൾക്കുള്ളിൽ വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്ന ‘വില്ലൻ’ ചുമ മരുന്നു കേരളത്തിലെത്താതെ പോയത് തലനാരിഴയ്ക്ക്. ജമ്മുവിലും ഹരിയാനയിലുമായി 12 കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായതായി ആരോപണം ഉയർന്ന ചുമ മരുന്ന്, കോൾഡ് ബെസ്റ്റ് പിസി കേരളത്തിലെത്തിക്കാനുള്ള നീക്കം കൃത്യ സമയമത്തു ഡ്രഗ് കൺട്രോൾ വകുപ്പ് കണ്ടെത്തിയതാണു കേരളത്തിനു രക്ഷയായത്.

Advertisment

publive-image

തെക്കൻ കേരളത്തിൽ വിതരണത്തിനുള്ള മരുന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് എത്തിക്കാനായിരുന്നു പദ്ധതി. 30 പെട്ടി മരുന്നു കേരളത്തിലേക്കെന്ന പേരിലെത്തിയിട്ടുണ്ടെന്ന് തമിഴ്നാട് ഡ്രഗ് കൺട്രോളറുടെ വിവരവും നിർണായകമായി.

സംസ്ഥാനത്ത് മറ്റൊരിടത്തും ഈ മരുന്ന് എത്താനുള്ള സാധ്യതയില്ലെന്നു സംസ്ഥാന ഡ്രഗ് കൺട്രോളർ രവി മേനോൻ പറഞ്ഞു. എന്നാൽ, ഇതേ കമ്പനി പുറത്തിറക്കുന്ന ഗുളികകൾ ഉൾപ്പെടെയുള്ളവ കേരളത്തിലുണ്ട്. ഇവയുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ വിഷൻ എന്ന പേരിലുള്ള കമ്പനിയാണ് ആരോപണ വിധേയമായ മരുന്നിന്റെ നിർമാതാക്കൾ. മുൻപും ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിപണിയിലെത്തിച്ചതിന്റെ ചരിത്രമുള്ളതാണ് ഈ കമ്പനിയെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം പറയുന്നു. സംഭവത്തെ തുടർന്നു കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ മരുന്നുകൾ പിടിച്ചെടുത്തിരുന്നു.

ഡയത്തലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തു മരുന്നിൽ കലർന്നതാണു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായതെന്നു ചണ്ഡിഗഢ് ആസ്ഥാനമായുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ചണ്ഡിഗഡ് റീജനൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽനിന്നുള്ള ഫലം കൂടി ലഭിച്ചശേഷമായിരുന്നു കമ്പനിക്കെതിരെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നടപടി. കുറ്റം തെളിഞ്ഞാൽ ഉത്തരവാദികൾക്ക് 10 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം.

crime drug cough syrup
Advertisment