Advertisment

രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ്ബോട്ടുകള്‍; ബോട്ടുകള്‍ വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

New Update

ആലപ്പുഴ: കേരളത്തില്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നു. പ്രളയബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ്ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Advertisment

publive-image

അതേസമയം പ്രളയബാധിതപ്രദേശമായ ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൊല്ലത്തു നിന്ന് 80 ബോട്ടുകള്‍ എത്തിയെന്നും കളക്ടര്‍ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് കളക്ടര്‍ പറഞ്ഞു.

കേരളത്തില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്നുദിവസം കൂടി മഴ തുടരുമെങ്കിലും ശക്തി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഴയ്ക്ക് കാരണമായ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മധ്യപ്രദേശിലേക്ക് നീങ്ങിയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Advertisment