Advertisment

പുസ്തക ലോകത്തിലെ കടപ്പാട്

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

ടൽകടത്തിയ കണ്ണീരോർമ്മകൾ എന്ന പുസ്തകം സാക്ഷ്യം വഹിച്ച കൊച്ചനുഭവം.

കോവിഡ് ഭീതിയിൽ വീടിനകത്ത് കഴിയുന്ന പലർക്കും ഒരാശ്വാസമാണ് പുസ്തകങ്ങൾ . കാരണം, സൗഹൃദങ്ങൾ പോലും അകലം സൂക്ഷിക്കുന്ന ഈ സമയത്ത് കയ്യിൽ കരുതിയ പുസ്തകങ്ങൾ തരുന്ന കരുത്ത് വേറൊന്നിനും തരാൻ കഴിയില്ലെന്നുള്ളതൊന്നുകൊണ്ടുമാത്രമാണ്.

publive-image

ഇവിടെ ഒരു വ്യക്തിയെ പരിചയപ്പെടുത്തേണ്ടി വരുന്നതിൽ ക്ഷമിക്കണം. ഷാർജ പുസ്തകോത്സവത്തിൽ ഒരു പുസ്തക പ്രകാശന വേളയിൽ കണ്ടൊരോർമ്മ / എന്റെ പുസ്തകത്തിന്റെയാണോ , സുഹൃത്തിന്റെയാണോ ഓർമ്മകളിൽ തെളിയുന്നില്ല.

എന്നിരുന്നാലും മറ്റൊരു മുൻപരിചയമൊന്നുമില്ലാത്ത ഇവർ ഗ്രീൻ ബുക്സിന്റെ കൗണ്ടറിൽ എത്തിയപ്പോൾ, ചിരിച്ചുകൊണ്ട് എന്റെ പുസ്തകം നീട്ടി. പുസ്തകത്തെ പറ്റി ആധികാരികമായി പറഞ്ഞപ്പോൾ , കൂടുതൽ ഒന്നും പറയാതെ ഭർത്താവിനിടം പറഞ്ഞ് ആ പുസ്തകം മേടിച്ചു.

ഒരു ഫോട്ടോയെടുക്കണം എന്നുള്ള എന്റെ അഭ്യർത്ഥന ശിരസ്സാവഹിച്ച് കുടുംബസമേതം , മക്കൾക്ക് ബുക്ക് കൊടുക്കുന്ന രീതിയിൽ നിന്ന് കൊണ്ട് ഫോട്ടോ എടുത്ത ശേഷം അവർ പോയി .

പുസ്തകോത്സവത്തിൽ വ്യത്യസ്ത അനുഭവം പകർന്ന അറിയാത്ത സൗഹൃദം ....

മാസങ്ങൾക്ക് ശേഷം പുസ്തകത്തിന്റെ റിവ്യൂ മുഖപുസ്തകത്തിൽ എഴുതിയിട്ടതിനോടൊപ്പം , എനിക്ക് പ്രോചോദനമായി നല്ലൊരു സന്ദേശം മെസ്സെഞ്ചജെറിൽ അയച്ചും തന്നു .

ഇന്നവർ ഈ കോവിഡ് ഭീതിയിൽ വീട്ടിൽ കഴിയുന്ന സാഹചര്യത്തിൽ വായിച്ച പുസ്തകത്തിന്റെ ചിത്രം മുഖപുസ്തകത്തിൽ ഇട്ടതിൽ പ്രശസ്തരായവരുടെ കൂട്ടത്തിൽ എൻെറയും കണ്ടതിൽ വലിയൊരു സന്തോഷം തോന്നി.

publive-image

കാരണം പലരും പലർക്കും വേണ്ടി പലതും എഴുതിപിടിപ്പിക്കുമ്പോൾ , ചിലരെ മനപ്പൂർവ്വം മാറ്റിനിർത്തുന്ന കപട ലോൿത്ത് സത്യസന്ധമായി ഉള്ളത് പറയാനും ജാഡകളേതുമില്ലാതെ താൻ വായിച്ച പുസ്തകമാണ് ഇവയെല്ലാം എന്ന് ചിത്രം സഹിതം കാണിക്കാൻ കാണിച്ച ആർജ്ജവം എടുത്തുപറയേണ്ടത് തന്നെ ആണ് .

സത്യത്തിൽ അത് കണ്ടപ്പോൾ അവരും സാധാരണ മനുഷ്യരാണെന്നുള്ള വലിയൊരു ബോധം ഉള്ളിൽ ഉണ്ടായി. ഇത്രയും വായിച്ച് കഴിയുമ്പോൾ ഇതെന്തിനാണ് ഇവിടെ ഇട്ടതെന്ന് പലരും മനസ്സിലാക്കും എന്നും കരുതാം ..

എന്തായാലും മറ്റൊരു ബന്ധവും അവരുമായില്ലാത്തെനിക്ക് അവരുടെ പ്രവർത്തി നന്നായി ബോധിച്ചു. നന്മയുള്ള ഈ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു ........

"ചിലയിടങ്ങളിൽ നമ്മൾ തിരസ്കരിക്കപ്പെടുമ്പോൾ , ആവശ്യമുള്ളയിടങ്ങളിൽ നമ്മൾ സ്വീകരിക്കപ്പെടും" - കാലം .

നന്ദി: ജോബി റെയ്‌ച്ചൽ എബ്രഹാം.

Advertisment