Advertisment

പാചകത്തിന് നോൺസ്റ്റിക് പാത്രങ്ങങ്ങളാണോ ഉപയോഗിക്കുന്നത് ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ ..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ന്ന് പലതരം പാത്രങ്ങളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്.

Advertisment

നോൺസ്റ്റിക് പാത്രങ്ങൾ ആണ് ഇന്ന് മിക്ക അടുക്കളയിലും ഉപയോഗിക്കുന്നത്. ഇതിലെ ടെഫ്‍ലോൺ കോട്ടിങ്ങിൽ പെർഫ്ലൂറോഒക്ടാനോയിക് ആസിഡ് (PFOA or (8) എന്ന മനുഷ്യനിർമിത രാസവസ്തു അടങ്ങിയിട്ടുണ്ട്.

ഭക്ഷണവും പിഎഫ്ഒഎയുമായുള്ള സമ്പർക്കം കാൻസർ വരാനും പ്രത്യുല്പാദന തകരാറിനും കരളിന്റെ പ്രവർത്തന വൈകല്യത്തിനും കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

publive-image

അലുമിനിയം പാത്രങ്ങളിലെ പാചകവും ആരോഗ്യത്തിനു ദോഷം ചെയ്യും. ഇരുമ്പ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ ഗ്ലാസ്സ്, സെറാമിക് പാത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിവതും ശ്രദ്ധിക്കുക.

പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും. വിപണിയിൽ ലഭ്യമായ മിക്ക പ്ലാസ്റ്റിക് ജാറുകളിലും ബിസ്ഫെനോൾ എ (BPA) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ചെന്നാൽ ഈസ്ട്രജനെ mimic ചെയ്യും.

ഈസ്ട്രജന്റെ കൂടിയ അളവ് ശരീരഭാരം കൂടാനും ക്രമം തെറ്റിയ ആർത്തവചക്രത്തിനും തലവേദനയ്ക്കും കാരണമാകും. ഒപ്പം ചിലയിനം അർബുദങ്ങൾക്കും സാധ്യതയേറും. പ്ലാസ്റ്റിക് ജാറുകൾക്കു പകരം കുപ്പിപ്പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Advertisment