Advertisment

അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയോ ? റഷ്യക്കും വിശ്വാസമില്ല !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

50 വർഷം മുൻപ് നാസയുടെ അപ്പോളോ മിഷന്റെ ഭാഗമായി അമേരിക്കൻ ബഹിരാകാശ യാത്രികരായ നീൽ ആംസ്‌ട്രോങും BUZZ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തി എന്ന് പറയുന്നത് വാസ്തവമാണോ ?

Advertisment

publive-image

ഇതേച്ചൊല്ലി പല തർക്കങ്ങളും സംശയങ്ങളും ശാസ്ത്രലോകത്തുതന്നെ പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്. ഈ അപ്പോളോ മിഷനുമായി ബന്ധപ്പെട്ട് നാസ പുറത്തുവിട്ട ചിത്രങ്ങളിലും ചിലർ സംശയം പ്രകാശിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബലമായ സംശയം റഷ്യയ്ക്കുമുണ്ട്‌ . റഷ്യക്ക് അമേരിക്കയെയും നാസയെയും അൽപ്പം പോലും വിശ്വാസമില്ല.

അമേരിക്കൻ ബഹിരാകാശയാത്രികർ ചന്ദ്രനിൽ കാലുകുത്തിയോ എന്ന ആ ബലമായ സംശയങ്ങൾക്ക് വിരാമമാകുകയാണ്. റഷ്യയുടെ Roscosmos Space Agency ഈ വിഷയത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഇതിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കാനായി ഒരു പ്രത്യേക ഉപകരണം അവർ വികസിപ്പിച്ചെടുത്തു കഴിഞ്ഞതായി റഷ്യൻ ശാസ്ത്രജ്ഞൻ ദിമിത്രി റൊഗോജിൻ ട്വീറ്റ് ചെയ്തു.

1970 കളിൽ തുടർച്ചയായി നാല് റോക്കറ്റുകളിലുണ്ടായ സ്ഫോടനങ്ങൾ മൂലം റഷ്യൻ ബഹിരാകാശ ഏജൻസി ചന്ദ്രനിലേക്കുള്ള പ്രോജക്റ്റുകൾ അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ വർഷങ്ങൾക്കുശേഷം അവർ വീണ്ടും ചന്ദ്ര മിഷനു തുടക്കമിടുകയാണ്. അതാകട്ടെ അമേരിക്കൻ ബഹിരാകാശയാത്രികരായിരുന്ന ആംസ്‌ട്രോങും ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയെന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി അറിയാൻവേണ്ടി മാത്രം...

Advertisment