Advertisment

ദുബായിൽ സ്വന്തം കമ്പനി നിർമ്മിച്ച 13 വയസ്സുള്ള തിരുവല്ലക്കാരൻ ആദിത്യൻ രാജേഷ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്ര ചെറുപ്രായത്തിൽ സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച് അതിലൂടെ സൗജന്യസേവനം നടത്തുന്ന ലോകത്തെ ആദ്യത്തെയാളാണ് ഈ മിടുമിടുക്കൻ.

Advertisment

publive-image

ഖലീജ് ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ദുബായിൽ പഠിക്കുന്ന ആദിത്യൻ രാജേഷ് എന്ന 13 കാരൻ മലയാളിബാലൻ " Trinet Solutions" എന്ന സ്വന്തം സോഫ്റ്റ്‌വെയർ കമ്പനി ഉണ്ടാക്കിയിരിക്കുന്നു. സഹപാഠികളായ മൂന്നു പേരാണ് ഇപ്പോൾ കമ്പനിയിലെ ജോലിക്കാർ.

നിയമപരമായി കമ്പനിയുടമയാകാൻ ആദിത്യന് ഇനി 9 വര്ഷം കൂടെ കാത്തിരിക്കണം. ഇപ്പോൾ ആദിത്യന്റെ കമ്പനിക്ക് 9 ക്ളൈന്റുകൾ ഉണ്ട്. അവർക്കുള്ള ഡിസൈനിങ് ,കോഡിങ് തുടങ്ങിയ എല്ലാ വർക്കുകളും ഇപ്പോൾ സൗജന്യമായാണ് ചെയ്തു നൽകുന്നത്.

തന്റെ 9 മത്തെ വയസ്സിൽ സ്വന്തമായി മൊബൈൽ അപ്ലിക്കേഷൻ നിർമ്മിച്ച ആദിത്യൻ രാജേഷ് തനിക്കു 18 വയസ്സ് തികയുമ്പോൾ ലോകോത്തരനിലാവമുള്ള ഒരു കമ്പനിയാക്കി Trinet Solutions മാറ്റുമെന്ന പ്രതിജ്ഞയിലാണ്. ആദിത്യന്റെ മാതാപിതാക്കളും ദുബായിലാണ് ജോലിചെയ്യുന്നത്.

Advertisment