Advertisment

ഇതാണ് ബംഗ്ലാദേശിലെ രജനീകാന്ത്

New Update

'അലോം ബോഗ്ര' അഥവാ അശ്രഫുള്‍ ആലം സയീദ്‌ ബംഗ്ലാദേശിലെ സൂപ്പര്‍ സ്റ്റാര്‍ ആണ്. സ്ക്രീനില്‍ അദ്ദേഹത്തിന്‍റെ പേര് 'അലോം' എന്നാണ്. ഭാരതത്തില്‍ അദ്ദേഹം അത്ര പ്രസിദ്ധനല്ല. രജനീ കാന്തിനെപ്പോലെ ഒരു സാധാരണ കുടുംബത്തിലാണ് അലോം ജനിച്ചത്‌.

Advertisment

publive-image

ബോഗ്ര ജില്ലയിലെ ' ഇരുളിയ' ഗ്രാമത്തിലായിരുന്നു ജനനം.ആലോമിന് 10 വയസ്സുള്ളപ്പോള്‍ അച്ഛന്‍, അമ്മയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചു .. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ അലോം ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു.

പിന്നീട് ജീവിക്കാന്‍ വേണ്ടി തെരുവില്‍ കപ്പലണ്ടിയും കടലയും വിറ്റ് നടന്നു.. അതിനുശേഷം CD, കാസ്സറ്റുകള്‍ വില്‍പ്പന നടത്തി.. അതുവഴി കേബിള്‍ നെറ്റ് വര്‍ക്ക് രംഗത്ത് കടന്നുകൂടി.

കാസറ്റ് വില്‍ക്കുമ്പോഴാണ് മോഡല്‍ ആകാനുള്ള അവസരം കൈവന്നത്. പിന്നീട് മോഡലിംഗ് രംഗത്തെ താരമായി അദ്ദേഹം മാറി. TV സീരിയലുകള്‍ , വീഡിയോ ആല്‍ബം, അഭിനയം വഴി അദ്ദേഹം ജനഹൃദയങ്ങളില്‍ മെല്ലെ മെല്ലെ ഇടം പിടിച്ചു. അദ്ദേഹത്തിന്‍റെ യൂ ട്യൂബ് ചാനലിനു 2016 ല്‍ 37 ലക്ഷം വ്യൂവേര്‍സ് ഉണ്ടായിരുന്നു.

publive-image

അലോം അഭിനയിച്ച 500 ല്‍ പ്പരം മ്യൂസിക് വീഡിയോ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹം നിരവധി റാപ്പ് സോംഗ് ആല്‍ബവും പുറത്തിറക്കി. ബംഗ്ലാദേശ് ലെ ഏറ്റവും വലിയ കേബിള്‍ ശ്രു൦ഘലയായ "സോക്കല്‍ സോന്ത" അലോമിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.

സല്‍മാന്‍ ഖാന്‍റെ ഒരു ഗാനം റീമിക്സ് ചെയ്ത് അദ്ദേഹം അഭിനയിച്ചു പുറത്തിറക്കിയിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി മോഡല്‍ കൂടിയാണ് അലോം. ഫേസ് ബുക്കില്‍ അദ്ദേഹത്തിന്‍റെ ഫോളോ വേര്‍സ് തങ്ങളുടെ ഹീറോയുടെ നിരവധി ഗ്രൂപ്പുകളും പേജുകളും ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

രാജനീകാന്തിനെപ്പോലെ അലോയുടെ നിറവും കറുപ്പാണ്. പോപ്പുലാരിറ്റിയിലും ഇരുവരും ഒരുപോലെയാണ് എന്നുതന്നെ പറയാം.. കാരണം ബംഗ്ലാദേശില്‍ ഇന്ന് അലോം ആണ് താരം.

publive-image

യുവതീയുവാക്കള്‍ കൂടാതെ എല്ലാ പ്രായക്കാരും അലോമിന്റെ ആരാധകരാണ്.. മീര്‍പ്പൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മാച്ചില്‍ അലോം എത്തിയതോടെ ജനം ഇളകിമറിഞ്ഞു.. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുഴുവന്‍ ആലോമിന്റെ ആരാധകരാണ്. പ്രാക്ടീസ് സമയത്ത് കളിക്കാര്‍ അലോമിനോപ്പം സെല്‍ഫി എടുക്കുന്നത് കാണാമായിരുന്നു.

ക്രിക്കറ്റര്‍ തസ്ക്കീന്‍ അഹമ്മദിന്റെ അഭിപ്രായത്തില്‍ " അലോം ഞങ്ങളുടെ ഫേവറയിറ്റ് ഹീറോ മാത്രമല്ല He is the one and only hero of our country " എന്നാണ്.

publive-image

അലോം വളരെ തിരക്കിലാണ്. അദ്ദേഹത്തിനു അമേരിക്കയില്‍ നിന്ന് ലഭിച്ച വലിയ ഓഫര്‍ മൂലം തന്‍റെ ടീമിനൊപ്പം അടുത്തയാഴ്ച രണ്ടുമാസത്തേക്ക് അദ്ദേഹം അമേരിക്കയിലേക്ക് യാത്രയാകുകയാണ്. അവിടെ കുറെ മ്യൂസിക് ആല്‍ബം , ലഘുഫിലിം എന്നിവയാണ് ആദ്ദേഹത്തിന്റെ പദ്ധതികള്‍ .

അലോം വിവാഹിതനാണ്. ഭാര്യ സുമി. ഒരു മകനും (അബീര്‍) ഒരു മകളുമുണ്ട് (അലോ).

Advertisment