Advertisment

അരവിന്ദ് കെജ്‌രിവാൾ ഒരു പടികൂടി മുന്നിൽ ? അടുത്ത ഘട്ടത്തിൽ എന്തെല്ലാം ഇളവുകൾ വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം

New Update

ലോക്ക് ഡൌൺ കഴിയുന്ന ഈ മാസം 17 ന് എന്തൊക്കെ തുറക്കണം, എന്തൊക്കെ തുറക്കരുത് എന്ന് തീരുമാനിക്കാനുളള അവകാശം അദ്ദേഹം ഡൽഹി ജനതയ്ക്കു നല്കിയിരിക്കുന്നു.

Advertisment

മെട്രോയും ബസ്സുകളും ആരംഭിക്കുന്നത്, സ്‌കൂളുകൾ , കോളേജുകൾ എന്നിവ തുറക്കുന്നത് , മാർക്കറ്റുകളും , കടകളും എന്നുമുതൽ എത്ര സമയത്തേക്ക് തുറക്കണം, ആട്ടോകൾ നഗരത്തിൽ ഓടിക്കണമോ എന്നീ കാര്യങ്ങളിൽ ജനങ്ങൾ അവരുടെ അഭിപ്രായം വാട്സ്ആപ്പ് നമ്പർ 8800007722 ലും ടോൾഫ്രീ നമ്പർ 1031 ഉം വഴി സർക്കാരിനെ അറിയിക്കേണ്ടതാണ്.

publive-image

ഇതുകൂടാതെ delhicm.suggestions@gamil.com എന്ന ഈ മെയിലിലും അഭിപ്രായങ്ങൾ അയക്കാവുന്നതാണ്.

ഇന്ന് വൈകിട്ടുവരെ (13 മെയ് ) നിർദ്ദേശങ്ങൾ സമർപ്പിക്കാം. ആളുകളുടെ നിർദ്ദേശവും താൽപ്പര്യവും പരിഗണിച്ചാകും സർക്കാർ കേന്ദ്രത്തിന് വിവരങ്ങൾ സമർപ്പിക്കുക.

ലോക്ക്‌ ഡൗൺ മൂന്നാം ഘട്ടം ഈ മാസം 17 ന് അവസാനിക്കുകയാണ്. അടുത്ത ഘട്ടത്തിൽ എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിലാണ് ഡൽഹിയിലെ ജനങ്ങൾക്ക് തീരുമാനം വിട്ടിരിക്കുന്നത്.

മുഖ്യമന്ത്രി യുടെ അപ്പീലിനിശേഷം ഇന്നലെ 7 മണിക്കൂറിനുള്ളിൽ വാട്സ്‌ആപ്പ് വഴി മൂന്നു ലക്ഷം ആളുകളും ഈമെയിൽ വഴി 5000 പേരും 25000 പേർ റിക്കാർഡ് മെസ്സേജുകളും അവരവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനമുഖ്യമന്ത്രിമാരും ഈ മാസം 15 മെയ്‌വരെ നൽകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സാമൂഹ്യ അകലം കർശനമായി പാലിക്കുക, മാസ്‌ക്കുകൾ ധരിക്കുക, കൈകഴുകുന്നതുൾപ്പെ ടെയുള്ള വ്യക്തിശുചിത്വം പാലിക്കുന്നത് കർശനമായി മുന്നോട്ടും തുടരുക എന്ന ഉപദേശമാണ് മുഖ്യമന്ത്രി കെജ്‌രിവാൾ ഡൽഹി ജനതയ്ക്കു നൽകിയിരിക്കുന്നത്..

തെരഞ്ഞെടുത്തുവിടുന്ന ജനങ്ങളുടെ അഭിരുചി ഒരു സർക്കാരും ഇന്നുവരെ ആരാഞ്ഞിട്ടില്ല.ഇതിനു തുടക്കമിട്ടത് ഡൽഹി സർക്കാരാണ്. ജനങ്ങൾ തെരഞ്ഞെടുത്തയച്ചുകഴിഞ്ഞാൽ പിന്നെ കുറേ ഉദ്യോഗസ്ഥരും നേതാക്കളും വേണമെങ്കിൽ പ്രതിപക്ഷവും ചേർന്നാണ് അവർക്കിഷ്ടമുള്ള തരത്തിൽ നിയമങ്ങളുണ്ടാക്കുന്നതും ഭരണം നടത്തിവരുന്നതും.

ജനങ്ങൾക്ക് വോട്ടു ചെയ്യാനല്ലാതെ ഒരഭിപ്രായവും രേഖപ്പെടുത്താൻ നമ്മുടെ ജനാധിപത്യത്തിൽ വ്യവസ്ഥയില്ലാത്തത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വലിയ കാരണമാണ്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ പ്രകടനം മോശമാണെന്ന് ജനങ്ങൾക്ക് തോന്നിയാൽ അയാളെ 3 വർഷത്തിനുശേഷം തിരിച്ചുവിളിക്കാനും പുതിയ തെരഞ്ഞെടുപ്പുനടത്താനുമുള്ള റൈറ്റ് റ്റു റീകാൾ നിയമത്തിനുവേണ്ടി പോരാടുന്ന വ്യക്തികൂടിയാണ് അരവിന്ദ് കെജ്‌രിവാൾ.

ലോക്ക് ഡൗൺ എന്ന സ്തംഭനാവസ്ഥയ്ക്കു WHO പൂർണ്ണമായും എതിരാണ്. ഇത് മനുഷ്യാവകാശ ലംഘന മായാണ് അവർ അതിനെ കണക്കാക്കുന്നത്. കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുക എന്നതാണവരുടെ നിലപാട്. അത് അങ്ങനെതന്നെ പിന്തുടരുന്ന സ്വിറ്റ്സർലൻഡ് , സൗത്ത് കൊറിയ മുതലായ ഏതാനും രാജ്യങ്ങളുമുണ്ട്..

Advertisment