Advertisment

ഇന്ത്യയെയും പാകിസ്താനെയും പിന്തള്ളി ബംഗ്ളാദേശ് വൻ സാമ്പത്തികശക്തിയായി മാറുന്നു !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഷേഖ് ഹസീനയെന്ന വികസനനായികയുടെ നേതൃത്വത്തിൽ ബംഗ്ളാദേശിന്റെ കുതിപ്പ് അവിടുത്തെ ജനതയുടെ ജീവിതനിലാവാരം അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു.

Advertisment

publive-image

1971 ൽ പാക്കിസ്ഥാനിൽ നിന്നും സ്വതന്ത്രമായ ശേഷം 1974 ലെ കൊടും വരൾച്ചയും, കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും, ജനപ്പെരുപ്പവും തൊഴിലില്ലായ്മയും, വർഗീയ സംഘട്ടനങ്ങളും ,ഭീകരവാദവും, പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും, സുസ്ഥിരമല്ലാത്ത ഭരണസംവിധാനങ്ങളും, ശരണാർത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹവും ഒക്കെയായി ഒരു പട്ടിണിരാജ്യമായി മാറപ്പെട്ട ബംഗ്ളാദേശിനെ ലോകരാജ്യങ്ങൾ എല്ലാ അർത്ഥത്തിലും എഴുതിത്തള്ളുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ലിസ്റ്റിൽ അവികസിത ദരിദ്രരാജ്യങ്ങളുടെ പട്ടികയിലായിരുന്നു അവരുടെ സ്ഥാനം.

എന്നാൽ കഴിഞ്ഞ 10 വർഷമായി ചിത്രമാകെ മാറിയിരിക്കുന്നു. ബംഗ്ളാദേശിന്റെ സാമ്പത്തികവളർച്ച പത്തു വർഷം കൊണ്ട് 6% എന്ന നിലയിൽ നിന്ന് 2018 ജൂൺ ആയപ്പോഴേക്കും 7.6 എന്ന നിലയിലേക്കുയർന്നിരിക്കു കയാണ്. വളരെ അസൂയാവഹമാണ് ഈ വളർച്ച. നാൾക്കുനാൾ അവർ കൈവരിക്കുന്ന പുരോഗതി അനുകരണീയമാണ്.

ഇന്ന് 16.6 കോടി ജനസംഖ്യയുള്ള ബംഗ്ളാദേശ്, ഭക്ഷ്യോൽപ്പാദനത്തിൽ പൂർണ്ണമായും സ്വയം പര്യാപ്തത നേടിക്കഴിഞ്ഞിരിക്കുന്നു.. 2009 നുശേഷം ഉള്ള കാലാവധിയിൽ അവിടുത്തെ ജനങ്ങളുടെ പ്രതിശീ ർഷാവരുമാനത്തിൽ മൂന്നിരട്ടി വർദ്ധനയാണുണ്ടായിരിക്കുന്നത്.

publive-image

2018 ൽ ഇത് കൂടുതൽ ഉയർന്ന് 1750 ഡോളറിനും മുകളിലെത്തിയിരിക്കുന്നു.അതായത് മുൻപ് ഒരു ദിവസം 1.25 ഡോളർ ( 100 ടെക്ക) വരുമാനം കൊണ്ട് ജീവിച്ചിരുന്ന 20 % ജനങ്ങളുടെ സംഖ്യ ഇപ്പോൾ കേവലം 9 % മായി കുറഞ്ഞിരിക്കുന്നു.2020 ൽ പ്രതിശീർഷ വരുമാനത്തിൽ അവർ ഇന്ത്യയേക്കാൾ മുന്നിലാകും എന്നാണനുമാനം..

ഷേക്ക് ഹസീനയെന്ന ദീർഘവീക്ഷണവും കർമ്മനിരതയും ഊർജ്ജസ്വലയുമായ ഭരണാധികാരിയുടെ ഭഗീ രഥ പ്രയത്‌നവും ഇച്ഛാശക്തിയുമാണ് ഇന്ന് ബംഗ്ളാദേശിന്റെ മുഖഛായ തന്നെ മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. വികസനനായിക എന്നറിയപ്പെടുന്ന ഷേക്ക് ഹസീന 2009 ൽ അധികാരമേറ്റയുടൻ കൊണ്ടുവന്ന ഡിജിറ്റൽ പദ്ധതി വൻ വിജയമായി മാറുകയായിരുന്നു. തുടർച്ചയായ പത്തുവർഷം അധികാരം കയ്യാളിയ അവരെ വൻ ഭൂരിപക്ഷത്തോടെയാണ് അടുത്ത 5 വർഷത്തേക്ക് കൂടി ജനങ്ങൾ തെരഞ്ഞെടുത്തത്. ഇതൊരു റിക്കാർഡാണ്‌.

നിശബ്ദമായ വികസനമാണ് ബംഗ്ളാദേശിൽ കഴിഞ്ഞ പത്തുവർഷമായി നടന്നത്. ഇന്ന് വളർച്ചാനിരക്കിൽ പാകിസ്താനെയും ഇന്ത്യയെയും അവർ പിന്നിലാക്കിയിരിക്കുകയാണ്.പാക്കിസ്ഥാനെക്കാൾ 2.5 % വും ഇന്ത്യയേക്കാൾ 1 % വും അവർ മുന്നിലാണ്.

publive-image

ജനസംഖ്യാ വർദ്ധനവിൽ പാക്കിസ്ഥാന്റെ 2 % വും ഭാരതത്തിന്റെ 1.2 % വും എന്നതിലും താഴെയായി 1.1% ആണ് അവിടുത്തെ ജനസംഖ്യയുടെ വർദ്ധനനിരക്ക്. കുടുംബാസൂ ത്രണത്തിലും , സ്ത്രീ ശാക്തീകരണത്തിലും ബോധവൽക്കരണ പരിപാടികളിലും അവർ ഏറെ മുന്നോക്കം പോയിരിക്കുന്നു.

സ്ത്രീകളുടെ സാക്ഷരതയിലും ബംഗ്ളാദേശ് പാക്കിസ്ഥാനെ പിന്തള്ളിയിരിക്കുന്നു 55%.പാകിസ്ഥാനിൽ സ്ത്രീസാക്ഷരതാനിരക്ക് 53.7 ആണ്. ഇന്ത്യയിൽ 65.5 % വുമാണ്.

ഇന്ന് ബംഗ്ളാദേശിൽ ഒരു വ്യക്തിയുടെ ശരാശരി ആയുസ്സ് 72 ആണെങ്കിൽ ഇന്ത്യയിൽ 68 ഉം പാക്കിസ്ഥാനിൽ 66 മാണ്. 2017 ലെ കണക്കുപ്രകാരം ബംഗ്ളാദേശിൽ 34.1 ആൾക്കാർ ഡിജിറ്റലായാണ് പണമിടപാടുകൾ നടത്തുന്നതത്രെ. ഇത് ഏഷ്യയിലെത്തന്നെ 28% ത്തോളം വരും.

publive-image

ഈ വർഷത്തിന്റെ തുടക്കത്തിൽ ബംഗ്ളാദേശിനെ ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽനിന്നുയർത്തി വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറ്റുവാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് ഷേഖ് ഹസീനയെപ്പോലെ കരുത്തുറ്റ ഭരണാധികാരിയുടെ മികവ് തന്നെയാണ്.

കൈക്കൂലിയും അഴിമതിയുമാണ് ബംഗ്ളാദേശ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെതിരേ സന്ധി യില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഷേഖ് ഹസീന സർക്കാർ. അഴിമതിക്കാരെ അമർച്ച ചെയ്യുന്ന കാര്യ ത്തിൽ സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിക്കഴിയുന്ന മുൻ പ്രധാനമന്ത്രി ശ്രീമതി ഖാലിദ സിയയുടെ നീണ്ട ശിക്ഷ.

2021 ൽ 10% സാമ്പത്തിക വളർച്ച എന്ന ലക്ഷ്യവുമായാണ് ബംഗ്ളാദേശ് മുന്നേറുന്നത്. ബംഗ്ളാദേശിലെ ഐ.ടി മേഖലയിലെ സിഇഒ മാർ ഇന്ത്യയിൽവന്ന് പഠിച്ചശേഷം ഇപ്പോൾ ഇന്ത്യയ്ക്ക് ചലഞ്ച് ചെയ്യുന്ന നിലയിലെ ത്തിക്കഴിഞ്ഞു. ഇന്ന് ധാക്ക വലിയൊരു IT ഹബ്ബാണ്.ഈ രംഗത്തും അവർ മുന്നേറുകയാണ്.

publive-image

തുണികയറ്റുമതിയിൽ ഇന്ത്യയുടേയും ചൈനയുടെ ആധിപത്യം ദുർബലമാകുകയാണ് . എന്നാൽ ബംഗ്ളാദേശ് ഇന്ത്യ യെ കവച്ചുവച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യൻ തുണികൾ വിദേശമാക്കറ്റുകളിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. റെഡി മെയ്‌ഡ്‌ , ജീൻസ് തുണികളിൽ ലോകകമ്പോളം ബംഗ്ളാദേശ് കയ്യടക്കി ക്കഴിഞ്ഞു. 50 ലക്ഷം ആളുകളാണ് അവിടെ തുണിവ്യവസായത്തിൽ ജോലിചെയ്യുന്നത്.

ചൈന കഴിഞ്ഞാൽ റെഡിമെയ്‌ഡ്‌ തുണികയറ്റുമതി യിൽ ലോകത്ത് രണ്ടാം സ്ഥാനം ബംഗ്ളാദേശിനാണ്. വലിയ ആധുനികവൽ ക്കരണമാണ് ഈ രംഗത്ത് അവർ നടത്തിയിരിക്കുന്നത്. വിദേശത്തു ജോലിചെയ്യുന്ന അഭ്യസ്തവിദ്യരായ ബംഗ്ളാദേശുകാരുടെ എണ്ണത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ 25 % ത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്.

ബംഗ്ളാദേശിൽ വിദേശനിക്ഷേപം വർദ്ധിക്കുന്നുണ്ട്. എങ്കിലും അത് പര്യാപ്തമല്ല. മുൻപ്‌നടന്ന തീവ്രവാദപ്രവ ർത്തനങ്ങളാണ് വിദേശികളെ അവിടേക്കാകർഷിക്കുന്നതിനുള്ള മുഖ്യ തടസ്സം. എങ്കിലും 93 കോടിയിൽ നിന്ന് 310 കോടിയിലേക്ക് കഴിഞ്ഞവർഷം നിക്ഷേപമാകർഷിക്കാൻ ഹസീനയുടെ സർക്കാരിനു കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.

publive-image

ഡിജിറ്റൽ വ്യവസ്ഥയുടെ വികാസത്തിന്റെ ചുക്കാൻ ഷേഖ് ഹസീനയുടെ അമേരിക്കയിൽ പഠിച്ചുവന്ന മകൻ സജീബ് അഹമ്മദിനാണ്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 12 ഹൈടെക്ക് പാർക്കുകളാണ് അവിടെ നിർമ്മിക്കപ്പെട്ടത്. 2021 ൽ 500 കോടി ഡോളറിന്റെ സോഫ്റ്റ്‌വെയർ കയറ്റുമതിയാണ് അവർ ലക്ഷ്യമിടുന്നത്. ഇപ്പോഴത് 80 കോടിയാണ്.

സാമാന്യവിഭാഗങ്ങളിലുള്ള മരുന്നുകളുടെ നിർമ്മാണത്തിൽ ഭാരതത്തിന്‌ ഉന്നതസ്ഥാനമാണുള്ളത്. എന്നാൽ ബംഗ്ളാദേശ് ഈ രംഗത്തും മുന്നേറ്റം നടത്തുകയാണ്. അവിടെ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾക്ക് ഇന്ത്യൻ നിർമ്മിത മരുന്നുകളെക്കാൾ വിലകുറവായതാണ് കാരണം. 2021 ൽ അവർ ഈ മേഖലയിലും ഇന്ത്യയെ പിന്തള്ളി ആധിപത്യം സ്ഥാപിക്കുമെന്നുറപ്പാണ്.

publive-image

മൽസ്യബന്ധനം,സമുദ്രോൽപ്പന്ന കയറ്റുമതി, നിർമ്മാണ യൂണിറ്റുകൾ, വിദേശപങ്കാളിത്തം എന്നീ തുറകളിലും സർക്കാർ ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുകയാണ്. മുൻപ് കൂടുതൽ അവസരങ്ങുള്ള ഇന്ത്യയിൽ ജോലിതേടിയും,ഇവിടെ ജീവിക്കാനുമായി അനധികൃതമായി ധാരാളം ബംഗ്ളാദേശികൾ ഇന്ത്യയിൽ വന്നെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 5 വർഷമായി അവിടെനിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവ് നിലച്ചിരിക്കുകയാണ്..

നാടിന്റെ പുരോഗതിയും വികസനവും ലക്ഷ്യമിട്ട് അഴിമതിയും സ്വജനപക്ഷപാതവും ഒരളവുവരെയെങ്കിലും ഇല്ലാതാക്കി ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്ടുകിടന്ന ഒരു നാടിനെയും ജനതയെയും എങ്ങനെ ഔന്നത്യയിലെത്തിക്കാമെന്ന് ലോകനേതാക്കൾ ഷേഖ് ഹസീനയെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.

Advertisment