Advertisment

ഒരു മുൻപ്രധാനമന്ത്രിയുടെ മരുമകൾ കുടിവെള്ളത്തിനായി പാടുപെടുന്നു

New Update

അടൽ ബിഹാരി വാജ്‌പേയിയുടെ ജ്യേഷ്ടന്റെ മരുമകളാണ് കുടിവെള്ളത്തിനായി കുടവും കൊണ്ട് ദൂരെ ബോർവെല്ലിൽ പോയി ക്യൂ നിന്ന് വെള്ളം ശേഖരിക്കുന്നത്.

Advertisment

ഉത്തർപ്രദേശിലെ ഫത്തേഹ്പ്പൂർ സിക്രി ലോക്സഭാമണ്ഡലത്തിൽപ്പെടുന്ന ബട്ടേസ്വർ ഗ്രാമത്തിലാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ജനിച്ചുവളർന്നത്. ഇന്നും അദ്ദേഹത്തിൻറെ ബന്ധുക്കൾ അവിടെ ജീവിക്കുന്നു.

publive-image

അടൽ ബിഹാരി വാജ്‌പേയിയുടെ ജ്യേഷ്ഠന്റെ മകൻ 68 കാരനായ രമേശ് ചന്ദ്ര വാജ്‌പേയിയുടെ ഭാര്യയാണ് ഇത്തരത്തിൽ കുടിവെള്ളത്തിനായി ദൂരെ ബോർവെല്ലിൽ പോയി വെള്ളം ശേഖരിക്കുന്നത്. രമേഷ് ചന്ദ്ര രോഗബാധിതനായി കിടപ്പിലാണ്. വീട്ടുകാര്യങ്ങൾ എല്ലാം ഭാര്യയാണ് നോക്കുന്നത്. രമേശ് ചന്ദ്ര റിട്ടയേഡ് അദ്ധ്യാപകനാണ്.

അടൽ ജി രോഗബാധിതനായി കിടപ്പിലായശേഷം ഈ ഗ്രാമത്തെ എല്ലാവരും തഴഞ്ഞു.റോഡുകൾ തകർന്നു. പുതുക്കി പണിതിട്ടില്ല. 16 മണിക്കൂർ വരെ വൈദ്യുതി പവർ കട്ട് ആണ്. വെള്ളത്തിനുള്ള പൈപ്പ് ലൈൻ ഇനിയും എത്തിയിട്ടില്ല. 6 വീടുകൾക്ക് ഒരു ബോർവെൽ വീതമുണ്ടായിരുന്നത് ഇപ്പോൾ പലതും കേടായിക്കിടക്കുന്നു. ഒരുത്തരും തിരിഞ്ഞുനോക്കുന്നില്ല.

publive-image

വാജ്‌പേയി മൊഹല്ല ഒരിക്കൽ മാതൃകയായിരുന്നു. ഇന്ന് വെള്ളവും, വഴിയും, വൈദ്യുതിയുമില്ലാതെ അനാഥമായികിടക്കുന്നു. ഇവിടുത്തെ ലോക്സഭാ എം.പി.ചൗധരി ബാബുലാലാണ്. ഒരിക്കൽപ്പോലും അദ്ദേഹം വാജ്‌പേയിയുടെ ഈ പിതൃഗ്രാമത്തിൽ വരുകയോ ഇവിടുത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

publive-image

<തകർന്നു കിടക്കുന്ന വാജ്‌പേയിയുടെ ജന്മഗൃഹം>

അടൽ ബിഹാരി വാജ്‌പേയി 2003 ലാണ് അവസാനമായി ബട്ടേസ്വർ ഗ്രാമത്തിൽ വന്നത്. പുതിയ റെയിൽവേ ലൈനിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം അന്ന് വന്നത്. ആ പദ്ധതിയും മുടങ്ങിപ്പോയി.

80 മുതൽ 2005 വരെ ഈ ഗ്രാമത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. യമുനാനദിയുടെ കരയിലുള്ള ഈ ഗ്രാമം ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ 101 ശിവക്ഷേത്രങ്ങൾ പലഭാഗത്തായി സ്ഥിതിചെയ്യുന്നു.

publive-image

<രമേശ് ചന്ദ്ര വാജ്‌പേയി>

ഗ്രാമത്തിന്റെ ദുർദശ തുടങ്ങിയതോടെ പലരും ഗ്രാമം ഉപേക്ഷിച്ചു പട്ടണങ്ങളിലേക്കു ചേക്കേറി.അവരാരും പിന്നീട് ഇവിടേക്ക് തിരികെവന്നിട്ടില്ല.

publive-image

<വാജ്‌പേയിയുടെ ജ്യേഷ്ഠന്റെ വീട്>

publive-image

<വാജ്‌പേയിയുടെ ജ്യേഷ്ഠന്റെ വീട്>

Advertisment