Advertisment

പ്രേരണാദായകം: മഞ്ഞുമലകയറാൻ പാടുപെടുന്ന കുഞ്ഞുകരടിയെ പ്രോത്സാഹിപ്പിക്കുന്ന അമ്മക്കരടി, വൈറലായി വീഡിയോ !

New Update

publive-image

Advertisment

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു അമ്മക്കരടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളും വീഡിയോ യും വളരെ വൈറലായി മാറിയിരിക്കുകയാണ്. മഞ്ഞുമലകയറാൻ പാടുപെടുന്ന കുഞ്ഞുകരടിയെ അമ്മക്കരടി അടിക്കടി പ്രോത്സാഹിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ.

അമ്മയ്ക്കടുത്തെത്താനായി മഞ്ഞുമലയിൽ കൈകൾ അള്ളിപ്പിടിച്ചുകയറവേ പലതവണ കുഞ്ഞുകരടി താഴേയ്ക്ക് പതിക്കുകയും ഒരുതവണ ഊക്കോടെ താഴെവീണ ആഘാതത്തിൽ അത് നിശ്ചലയായി ഏറെനേരം കിടക്കുകയും ചെയ്തിരുന്നു.

ഈ സമയം അസ്വസ്ഥയായി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അമ്മക്കരടി എഴുന്നേൽക്കാനായി കുഞ്ഞിനെ പ്രേരിപ്പിച്ച ചേഷ്ടകൾ വളരെ ഹൃദയസ്പർശിയായിരുന്നു. പ്രയാസങ്ങൾക്കും പ്രയത്‌നങ്ങൾക്കുമൊടുവിൽ കുഞ്ഞുകരടി മലകയറി അമ്മയ്ക്കടുത്തെത്തുകയും അമ്മയും കുഞ്ഞും അവരുടെ താവളത്തിലേക്ക് മടങ്ങുകയും ചെയ്തു.

publive-image

സോഷ്യൽ മീഡിയയിൽ വളരെയേറെ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ റഷ്യൻ ഫോട്ടോഗ്രാഫർ ദിമിത്രി കെദ്രോവ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രോൺ ക്യാമറയുടെ സഹായത്തോടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

publive-image

എന്നാൽ ഈ വീഡിയോക്കെതിരെ വന്യമൃഗസ്നേഹികളും പരിസ്ഥിതിവാദികളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. വനമേഖലയിൽ ഡ്രോൺ സംസ്കാരം മൃഗങ്ങളുടെ സൈരവിഹാരത്തിനു ഭീഷണിയാണെന്നും മഞ്ഞുമല പ്രയാസപ്പെട്ടു പിടിച്ചുകയറിയ കുഞ്ഞുകരടിക്കടുത്തു ഡ്രോൺ എത്തി ഷൂട്ടു ചെയ്തപ്പോൾ കരടി ഒരു കൈകൊണ്ട് ഡ്രോണിനെ അടിക്കാൻ ശ്രമിച്ചതാണ് പിടിവിട്ടു താഴേക്കു പതിക്കാൻ കാരണമെന്നും ഒരു പക്ഷേ അത് കുഞ്ഞുകരടിയുടെ ജീവൻ പോലും നഷ്ടപ്പെടാൻ ഇടയാകുമായിരുന്നെന്നും അവർ വാദിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ദിമിത്രി കെദ്രോവ് നിഷേധിക്കുകയാണ്. മാതൃസ്നേഹത്തിന്റെ ആർദ്രത വെളിപ്പെടുത്തുന്ന തന്റെ വീഡിയോ ചിത്രീകരണത്തിൽ ഒരിടത്തും അവയുടെ ഏകാഗ്രതയ്ക്കു ഭംഗം വരുന്ന ഒരവസരവും ഉണ്ടായിട്ടില്ലെന്നദ്ദേഹം ഉറച്ചുപറയുന്നു.

Advertisment