Advertisment

കാലിഫോർണിയ അഗ്നിബാധ. ഇതുവരെ 31 മരണം, 200 പേരേ കാണാനില്ല

New Update

തീ കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുകയാണ്. കെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലം. 1933 ൽ ലോസ് അഞ്ചൽസിലെ ഗ്രിഫിത്ത് പാർക്കിലുണ്ടായ കാട്ടുതീയെക്കാൾ ഭയാനകം.

Advertisment

publive-image

ഇതുവരെ മൂന്നു ലക്ഷം ആളുകളെ അവിടെനിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മണി ക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റുമൂലം തീയണയ്ക്കുക ദുഷ്ക്കരമായിരിക്കുകയാണ്. അടുത്ത മൂന്നുദിവസം വരെയും കാറ്റിന്റെ ഗതി ഇതേ രീതിയിൽ തുടരുമെന്നതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാനാണ് സാദ്ധ്യത.

publive-image

ഉത്തര കാലിഫോർണിയയിലെ 1,09,000 ഏക്കർ സ്ഥലം പൂർണ്ണമായും കത്തിയമർന്നു.അതേപോലെ തെക്കൻ കാലിഫോർണിയയിലെ 83,000 ഏക്കർ ഏരിയ ഇതുവരെ അഗ്നി കവർന്നുകഴിഞ്ഞു. ഇതുവരെ 10% പ്രദേശത്തു മാത്രമാണ് തീയണയ്ക്കാൻ കഴിഞ്ഞിട്ടുള്ളത്.

publive-image

നിരവധി ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു റിസോർട്ട് ഏരിയക്കടുത്തുവരെ കാട്ടുതീ എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ലിയോണാർഡോ ഡികെപ്പ്രിയോ, ജാക്ക് നിക്കൽസൺ ,ജാനിഫർ എനിസ്റ്റൺ ,ഹേലി ബെറി, ബ്രാഡ് പിറ്റ് എന്നിവരുടെ വസതികൾ ഇവിടെയാണുള്ളത്.

publive-image

ഈ അഗ്നിബാധ ദേശീയ ദുരന്തമായി ഉടനടി പ്രഖ്യാപിക്കണമെന്നും തീയണയ്ക്കാനും പുനരധിവാസത്തിനുമുള്ള ഫണ്ട് അടിയന്തരമായി അതുവഴിമാത്രമേ ശേഖരിക്കാൻ കഴിയുകയുള്ളൂവെന്നും കാലിഫോർണിയാ ഗവർണ്ണർ ജെറി ബ്രൗൺ , പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനോടഭ്യര്‍ത്തിച്ചിരിക്കുകയാണ്.

Advertisment