Advertisment

ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

New Update

ദൗത്യത്തിനിടെ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ ചകണ്ടെത്തിയെന്ന് നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതെന്ന് നാസ അറിയിച്ചു.

Advertisment

ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) പകര്‍ത്തിയ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കിടക്കുന്നത്.

publive-image

സെപ്റ്റംബര്‍ മുതല്‍ പല പ്രാവശ്യം എല്‍.ആര്‍.ഒ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സഞ്ചരിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അവയുടെ പ്രാഥമിക വിശകലനത്തില്‍ വിക്രം ലാന്‍ഡറിനെപ്പറ്റി വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിഴലുകള്‍ക്കിടയില്‍ വീണതിനാലാണ് ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതെന്ന് നാസ കരുതുന്നു.

ജൂലൈ 22-നാണ് ജി.എസ്.എല്‍.വി എം.കെ 3-എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയില്‍നിന്ന് ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നത്. ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ ഏഴിനു 1.55 നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് പ്രതീക്ഷിച്ചിരുന്നത്.

സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തില്‍ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 -ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെട്ടത്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് വേഗ നിയന്ത്രണത്തിലുണ്ടായ തകരാറാണ് തിരിച്ചടിയായതെന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞിരുന്നു. ലാന്‍ഡിംഗ് സമയത്തു പേടകത്തിന്റെ വേഗത കുറഞ്ഞതാണു തിരിച്ചടിയായത്. തുടര്‍ന്ന് പേടകം ഇടിച്ചിറങ്ങുകയായിരുന്നു.

Advertisment