Advertisment

'കൊറോണ വൈറസ് ചൈന വുഹാനിലെ ലാബിൽ നിർമ്മിച്ചത്. വൈറസ് നിർമ്മിച്ച ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടിരിക്കാം' - ഇതും ഫേക്ക് ന്യൂസ്. പ്രചരിക്കുന്നത് നൊബേല്‍ സമ്മാന ജേതാവിന്റെ പേരിൽ !

New Update

നൊബേല്‍ സമ്മാന ജേതാവ് പ്രൊ. ഡോ. ടസുകു ഹോൻജോയുടേതായി വാട്ട്സ്ആപ്പ് , ഫേസ്ബുക്ക് എന്നിവിടങ്ങളിലായി വ്യാപകമായി പ്രചരിക്കുന്ന കൊറോണ സംബന്ധമായ വാർത്ത പൂർണ്ണമായും ഫേക്ക് ആണ്.

Advertisment

publive-image

കൊറോണ വൈറസ് ചൈന വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്നും താനെവിടെ ജോലിചെയ്തിട്ടുണ്ടെന്നും അതുകൊണ്ടു ഈ വിവരം അതീവ രഹസ്യമായി താനറിഞ്ഞതാണെന്നും വൈറസ് നിർമ്മാണവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുടെയെല്ലാം ഫോണുകൾ ഇപ്പോൾ നിശ്ചലമായെന്നും അവരെല്ലാം കൊല്ലപ്പെട്ടിരിക്കാമെന്നും, താനീ പറയുന്നത് അസത്യമാണെങ്കിൽ തന്റെ നോബൽ പുരസ്‌ക്കാരം തിരിച്ചെടുത്തുകൊള്ളാനും അദ്ദേഹം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പ്രചരിക്കുന്നത്.

publive-image

എന്നാൽ വാസ്തവത്തിൽ അദ്ദേഹം വുഹാൻ യൂണിവേഴ്‌സിറ്റിയിലോ അവിടുത്തെ വൈറോളജി ലാബിലോ ഒരിക്കലും ജോലിചെയ്തിട്ടില്ല എന്നതാണ്. അതുകൂടാതെ കഴിഞ്ഞ നാളുകളിലൊന്നും അദ്ദേഹമൊരു പത്രസമ്മേളനം നടത്തിയിട്ടുമില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് അദ്ദേഹം ഒരഭ്യർത്ഥന നടത്തിയിരുന്നത് ജപ്പാൻ ജനതയോടാണ്. അതായത് കൊറോണയെ നേരിടാൻ എല്ലാവരും ശാരീരിക അകലം പാലിക്കണമെന്നും മാസ്‌ക്കുകൾ ധരിക്കണമെന്നുമായിരുന്നു അത്.

Advertisment