Advertisment

ചൈനക്കെതിരെ നീക്കങ്ങൾ ശക്തമാക്കി ലോക രാജ്യങ്ങൾ !

New Update

കൊറോണാ വൈറസ് ചൈനയുടെ സ്വന്തം നിർമ്മിതിയാണോ ? അതെയെന്ന് വിശ്വസിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. വിഷയം ഗൗരവതരമാകുകയാണ്.

Advertisment

publive-image

വുഹാനിലെ ഹ്യൂനാൻ സീഫുഡ് മാർക്കറ്റിനടുത്തു സ്ഥിതിചെയ്യുന്ന ചൈനയുടെ 'വുഹാൻ ഇൻ ട്ട് ഓഫ് വൈറോളജി' (ഡബ്ള്യു ഐ വി) യിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്. ഡബ്ള്യു ഐ വിയുടെ പി - 4 ലാബിലാണ് അപകടകാരികളായ ഇത്തരം വൈറസുകളുടെ പരീക്ഷണം നടക്കുന്നത്.

2019 ഡിസംബർ 31 ന് വുഹാനിൽ കൊറോണാ വൈറസ് വ്യാപനം നടക്കുന്നതായി ചൈന പ്രഖ്യാപിച്ചശേഷം ഇസ്രായേൽ ശാസ്ത്രജ്ഞൻ നടത്തിയ വെളിപ്പെടുത്തലിൽ ആണ് ഈ വൈറസ് ചൈനയുടെ നിർമ്മിതിയാണെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്.

ചൈന അത് നിഷേധിച്ചിരുന്നുവെങ്കിലും ലോകരാജ്യങ്ങൾ ചൈനയെ സംശയദൃഷ്ടിയോടെയാണ് അന്നുമുതൽ നോക്കിക്കണ്ടത്.

ലോകമാകെ 25 ലക്ഷമാളുകളിലേക്ക് പകരുകയും ഏകദേശം ഒന്നേമുക്കാൽ ലക്ഷത്തോളമാളുകൾ മരിക്കുകയും ചെയ്ത ഈ മഹാമാരി അതിന്റെ ആദ്യഘട്ടത്തിൽത്തന്നെ തടയാൻ ചൈനക്ക് കഴിയുമായിരുന്നു എന്നാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉറച്ചു വിശ്വസിക്കുന്നത്.

ചൈന, കൊറോണയുമായി ബന്ധപ്പെട്ട പല വിവരങ്ങളും തുടക്കം മുതൽ ഒളിക്കുന്നുവെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ജപ്പാൻ. അമേരിക്കയെക്കാൾ തങ്ങളുടെ ശാസ്ത്രജ്ഞർ വളരെ മുന്നിലാണെന്ന് സ്ഥാപിക്കാൻ ചൈന നടത്തിയ പരീക്ഷണമായും അമേരിക്കക്കുള്ള രഹസ്യമുന്നറിയിപ്പായും അവരതിനെ കാണുന്നു.

ചൈനയുടെ ഈ അടവുകൾ മനസ്സിലാക്കി, ജപ്പാൻ അവരുടെ ചൈനയിലുള്ള എല്ലാ ബിസിനസ്സ് സ്ഥാപന ങ്ങളും സ്ഥിരമായി അടച്ചുപൂട്ടുകയാണ്.തുടക്കം മുതൽ ചൈന കള്ളം പറയുകയാണെന്ന നിഗമനത്തിലാണ് ജപ്പാനും ജർമ്മനിയും.

വുഹാനിലെ സീഫുഡ് മാർക്കറ്റിൽ ഈനാംപീച്ചി, വവ്വാൽ തുടങ്ങിയവയിൽ നിന്നാണ് കൊറോണ വൈറസ് പകർന്നതെന്ന ചെനീസ് വാദവും അമേരിക്ക തള്ളിക്കളഞ്ഞിരിക്കുകയാണ്. കാരണം ഈ മാർക്കറ്റിൽ ഇവ രണ്ടും വിലക്കപ്പെടുന്നില്ല എന്നാണ് അമേരിക്കയുടെ അവകാശവാദം.

ഇപ്പോൾ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പലവിഷയത്തിലും ചൈനയെ വിശ്വസിക്കാനാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.അവർ പറയുന്നത് മുഴുവൻ കള്ളമാണ്, പ്രത്യേകിച്ചും കൊറോണ യുടെ കാര്യത്തിൽ എന്നാണവർ പറയുന്നത്.

അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനൽ നടത്തിയ വെളിപ്പെടുത്തലിൽ വുഹാൻ ലാബിൽ ചൈന വികസി പ്പിച്ച കൊറോണാ വൈറസ് ഇതുവരെയുള്ള അവരുടെ ഏറ്റവും ചെലവേറിയതും അതീവരഹസ്യവുമായ പ്രൊജക്റ്റായിരുന്നു എന്നാണ്.

കൊറോണാ വൈറസ് വുഹാനയിലെ ലാബിൽനിന്ന് മനപ്പൂർവ്വം പുറത്തുവിട്ട താണോ അതോ അപ്രതീക്ഷിതമായി പടർന്നതാണോ എന്നതുമാത്രമാണ് അറിയാനായുള്ളതെന്നാണ് ചാനൽ അവകാശപ്പെടുന്നത്.

വുഹാൻ സീഫുഡ് മാർക്കറ്റിന്റെ കഥ ചൈന മനപ്പൂർവ്വം മെനഞ്ഞതാണെന്നും ഇറ്റലിയെയും അമേരി ക്കയെയും ചൈന മുൻപു തന്നെ ലക്ഷ്യമിട്ടിരുന്നതാണെന്നും പറയപ്പെടുന്നു.

ചൈന പലതും ഒളിച്ചുവച്ചതായി ബ്രിട്ടീഷ് സർക്കാരും അവകാശപ്പെടുന്നുണ്ട്, അതായത് വൈറസ് പകരുന്ന രീതി, അതിന്റെ ഘടന ,മുൻകരുതൽ എന്നിവയിൽ അവർ മനപ്പൂർവ്വം വീഴ്ചവരുത്തുകയായിരുന്നത്രേ.

ഡബ്ള്യു എച്ച് ഓ ചൈനക്ക് വിടുപണി ചെയ്യുകയാണെന്ന ആരോപണവും പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്. കോവിഡ് പടർന്നശേഷം 72 ദിവസങ്ങൾ കഴിഞ്ഞു 144 രാജ്യങ്ങളിൽ അത് വ്യാപിച്ചശേഷമാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നതുതന്നെ.

മാത്രവുമല്ല ചൈനയെ എല്ലാക്കാര്യത്തിലും പിന്തുണയ്ക്കുന്ന ഡബ്ള്യു എച്ച് ഓ നിലപാടിലും അവർക്കമർഷമുണ്ട്. ഡബ്ള്യു എച്ച് ഓയ്ക്ക് അമേരിക്ക നൽകുന്ന വിഹിതം നിർത്തലാക്കുകയും ചെയ്തു.

ഡബ്ള്യു എച്ച് ഓയുടെ ആകെച്ചെലവിന്റെ 15 % മാണ് അമേരിക്ക നൽകിവരുന്നത്. ഡബ്ള്യു എച്ച് ഓ ചൈനയെ കണ്ണടച്ചു വിശ്വസിക്കുന്നു എന്നതാണ് അമേരിക്കയുടെ ആരോപണം.

publive-image

ഡബ്ള്യു എച്ച് ഓയുടെ പേരുമാറ്റി സി എച്ച് ഓ ( ചൈനീസ് ഹെൽത്ത് ഓർഗനൈസേഷൻ ) എന്നാക്കിമാറ്റാൻ ജപ്പാൻ ഇന്നലെ പരസ്യമായി അവരെ പരിഹസിക്കുകയും ചെയ്തു.

ചൈനയ്ക്കു ഇന്നലെ ഡൊണാൾഡ്‌ ട്രംപ് നൽകിയത് മുന്നറിയിപ്പിലുപരി ശക്തമായ ഭീഷണി തന്നെയാണ്.

കൊറോണാ വൈറസ് വിഷയത്തിൽ സത്യം തങ്ങൾ കണ്ടെത്തുമെന്നും ചൈന അതിനുമറുപടി പറഞ്ഞേ മതിയാകുവെന്നും പറഞ്ഞ ട്രംപ് ഓരോ പൗരന്റെ മരണത്തിനും ചൈന ഉത്തരം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി.

ചൈനയിൽ ഒരു ജനാധിപത്യ സർക്കാരായിരുന്നെങ്കിൽ വസ്തുതകളൊന്നും ഇതുപോലെ ഒളിക്കില്ലായിരുന്നെന്നും ലോകത്തിനുതന്നെ ചൈന ഇതുപോലൊരു വിപത്തിൻ്റെ ഉറവിടമാകി ല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾക്കെന്നെ വിശ്വസിക്കാം. ചൈനയ്ക്കു ശക്തമായ തിരിച്ചടി നൽകും, കാത്തിരിക്കുക എന്നാണ് ട്രംപ് ഇന്നലെ അമേരിക്കൻ ജനതയോട് പറഞ്ഞത്.

ചൈനയെ എല്ലാ അർത്ഥത്തിലും മര്യാദ പഠിപ്പിക്കുമെന്നു പറഞ്ഞ ട്രംപിന് പക്ഷേ അതേ നാണയത്തിൽ മറുപടി നൽകാതെ ചൈന, എല്ലാവരുമായും തുറന്ന സംവാദത്തിനു തയ്യാറാണെന്നാണ് അറിയിച്ചത്.

ഒരു കാര്യം ഉറപ്പാണ് .വരാൻ പോകുന്ന നാളുകൾ ചൈനയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമാകുമെന്ന് കരുതാനാകില്ല.

ലോകമെമ്പാടുമുള്ള ചൈനയുടെ നിർമ്മാണ - കാരാർ യൂണിറ്റുകളും, വ്യവസായ - വാണിജ്യ ശൃ൦ഖലകളും വ്യാപാര മേൽക്കോയ്മയും ഒക്കെ നിലനിൽക്കണമെങ്കിൽ ലോക ജനതയുടെ ഉന്മൂലനത്തിനു തന്നെ കാരണമാകുമായിരുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ട ഓരോ വിവരത്തിനും സുതാര്യവും സത്യസന്ധവുമായ ഉത്തരങ്ങൾ അവർക്കു നൽകേണ്ടതായുണ്ട്.

ഒഴിഞ്ഞുമാറാൻ അവർക്കാകുമെന്ന് തോന്നുന്നില്ല. അത് ആത്മഹത്യാപരമായ നീക്കമായേക്കാം. കാരണം മരണസംഖ്യ അത്രയ്ക്ക് ഭീമമാണ്. ഇപ്പോഴും അത് തുടരുന്നു.

Advertisment