Advertisment

ആദ്യത്തെ പുരുഷ ഏകദിന ക്രിക്കറ്റ് മാച്ച് റഫറിയാകാൻ ജി എസ് ലക്ഷ്മി തയ്യാർ !

New Update

സുദിനം മറ്റന്നാളാണ് ഡിസംബർ 8 ന്. മൂന്നാം ഐസിസി പുരുഷ ഏകദിന വേൾഡ് കപ്പ് ക്രിക്കറ്റ് ലീഗ് 2 മത്സരങ്ങളുടെ ഭാഗമായി അന്ന് യു എ ഇയും അമേരിക്കയും തമ്മിൽ ഷാർജയിൽ നടക്കുന്ന ഏകദിന മത്സരത്തിൽ ഇതാദ്യമായി ജി.എസ് ലക്ഷ്മി മാച്ച് റഫറിയാകുന്നു.

Advertisment

publive-image

പുരുഷ ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ ലോകത്തുതന്നെ ഇതാദ്യമായാണ് ഒരു വനിത, മാച്ച് റഫറിയാ കുന്നത്. മൂന്നാം ഐസിസി പുരുഷ ഏകദിന വേൾഡ് കപ്പ് ലീഗ് 2 , ഇക്കൊല്ലം ആഗസ്റ്റിലാണ് ആരംഭിച്ചത്. 2022 ജനുവരി വരെ നടക്കുന്ന ലീഗ് മത്സരങ്ങളിൽ ആകെ 126 മാച്ചുകൾ ഉണ്ടായിരിക്കും.

2023 ൽ ഇന്ത്യയിൽ നടക്കാൻ പോകുന്ന വേൾഡ് കപ്പിനുള്ള ക്വാളിഫൈഡ് ടീമുകളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമി ടുന്നത്.

ആന്ധ്രാസ്വദേശിനിയായ 51 കാരി ജി.എസ് ലക്ഷ്മി ഇതിനുമുൻപ് വനിതകളുടെ മൂന്ന് ഏകദിനമത്സരങ്ങ ളിലും ഏഴ് T 20 അന്താരാഷ്‌ട്ര മത്സരങ്ങളിലും പുരുഷന്മാരുടെ 16, T 20 അന്താരാഷ്‌ട്ര മത്സരങ്ങളിലും മാച്ച് റഫറിയായിട്ടുണ്ട്.

publive-image

18 വർഷം ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ച ലക്ഷ്മി റെയിൽവേയുടെ ഫാസ്റ്റ് ബോളറായിരുന്നു.1999 ൽ ഇംഗ്ലണ്ട് സന്ദർശനത്തിനുപോയ വനിതാ ടീമിൽ അംഗമായിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനവർക്ക് അവസരം ലഭിച്ചിട്ടില്ല.

2004 ൽ ക്രിക്കറ്റിൽനിന്ന് റിട്ടയർ ആയശേഷം അവർ ക്രിക്കറ്റ് കോച്ചായി സേവനമനുഷ്ഠിച്ചു.10 വർഷം വരെ അവർ സൗത്ത് സെൻട്രൽ റെയിൽവേയുടെ കോച്ചായിരുന്നു. 2008 ലാണ് ബിസിസിഐ അവരെ ആദ്യമായി മാച്ച് റഫറിയായി തെരഞ്ഞെടുക്കുന്നത്.

Advertisment