Advertisment

ഡൽഹി മെല്ലെമെല്ലെ ശാന്തമാകുകയാണ്. ഇതുവരെ 18 മരണം. പരുക്കേറ്റവർ 250 ൽപ്പരം

New Update

തുവരെ മരണം രേഖപ്പെടുത്തിയത് 18. പരുക്കേറ്റവർ 250 ൽപ്പരം. 40 ൽ അധികം പേർക്ക് വെടിയേറ്റു. അക്രമികളെ കണ്ടാലുടൻ വെടിവെക്കാനുത്തരവ്. ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും ഇന്ന് കേസ് പരിഗണിക്കുന്നു.

Advertisment

ഐ ടി ബി പി ജവാന്മാരെ അക്രമബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായി.

publive-image

കലാപത്തിനാഹ്വാനം ചെയ്ത കപിൽ മിശ്രക്കെതിരെ നടപടിയെടുക്കാൻ പോലീസും ബിജെപി യും ഇനിയും തയ്യാറായിട്ടില്ല. കപിൽ മിശ്ര വീണ്ടും വീരവാദം മുഴക്കിയതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.

ഡൽഹി മുഖ്യമന്ത്രിയുടെ നിക്രിയത്വവും മൗനവും ദുരൂഹമാണ്. അദ്ദേഹം ഒരു തികഞ്ഞ രാഷ്ട്രീയക്കാര നായിരിക്കുന്നു എന്ന് കരുതാം. ആ മുഖാവരണം അദ്ദേഹം അണിഞ്ഞതായി തോന്നുന്നു.

ഇന്നലെവരെ പുകഴ്ത്തിയ വ്യക്തിത്വത്തോട് ഇന്ന് അപ്രീതി തോന്നുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വം മൂലമാണ്.

അക്രമം തടയുന്നതിൽ മനപ്പൂർവ്വം വീഴ്ചവരുത്തിയ ഡൽഹി പോലീസും ,കേന്ദ്ര ആഭ്യന്തരമന്ത്രാലയവും തുല്യമായ കുറ്റവാളികളാണ്.അക്രമികൾക്ക് അഴിഞ്ഞാടാനും നരനായാട്ടു നടത്താനും ധാരാളം സമയം ലഭിക്കപ്പെട്ടു.

മതേതരത്വത്തിന്റെ അപ്പോസ്‌തതലന്മാരായി സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസിന്റെ ഒരു നേതാവും രണ്ടുദിവസമായി ഡൽഹിയിൽ പുറത്തിറങ്ങി ക്കണ്ടില്ല.

പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവ കാശം എതൊരിന്ത്യൻപൗരനും നമ്മുടെ ഭരണഘടന അനുവദിച്ചു നൽകിയിട്ടുണ്ട്.

നിശബ്ദമായി, വായമൂടിക്കെട്ടി സി എ എക്കെതിരെ പ്രതിഷേധിച്ചവരെ യും നിരായുധരായ ജനങ്ങളെയും നിഷ്ടൂരം ആക്രമി ക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും തീയിടു കയും ചെയ്തവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്നു പറയാതെ തരമില്ല.

ഇവരെ തിരിച്ചറിയണം, എത്ര വലിയവനായാലും നിയമത്തിനുമുന്നിൽക്കൊണ്ടുവരണം, മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണം. ഡൽഹി പോലീസും കേന്ദ്ര സർക്കാരും അതിനുള്ള ആർജ്ജവം കാട്ടുമെന്നു പ്രതീക്ഷിക്കാം.

Advertisment