Advertisment

ഫിഫ വേൾഡ് കപ്പ് -2022 ഖത്തർ: കണ്ടെയ്‌നറുകൾ കൊണ്ടൊരു റിയൂസബിള്‍ സ്റ്റേഡിയം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്തർ 2022 വേൾഡ്‌കപ്പിനുള്ള ഒരുക്കങ്ങൾ വളരെ തകൃതിയായി നടക്കുകയാണ്. ആകെ 8 അത്യാധുനിക സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിൽ ഇതുവരെ രണ്ടെണ്ണം തയ്യാറായിക്കഴിഞ്ഞു. 5 സ്റ്റേഡിയങ്ങളുടെ പണി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. അതിഥികൾക്കായുള്ള ഹോട്ടലുകളും കളിക്കാർക്കുള്ള സൗകര്യങ്ങളും ഒക്കെ നിർമ്മാണത്തിലാണ്.

Advertisment

publive-image

ആയിരം കണ്ടെയ്‌നറുകൾ കൊണ്ട് നിർമ്മിക്കുന്ന ദോഹയിലെ Ras Abu Aboud സ്റ്റേഡിയമാണ് ഏറെ ആകർഷകം. ഇതിനായുള്ള കണ്ടൈനറുകളെല്ലാം ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. സ്റേഡിയത്തിലേക്കാവശ്യമുള്ള മറ്റു സാധനകളും കണ്ടൈനറുകളിൽ നിറച്ചാണ് കൊണ്ടുവരുക.90 കണ്ടെയ്‌നറുകൾ ദോഹയിൽ എത്തിക്കഴിഞ്ഞു.

publive-image

2022 നു മുൻപായി ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകും. മത്സരശേഷം ഈ കണ്ടൈനറുകളെല്ലാം ഇളക്കി മറ്റു രാജ്യത്തേക്ക് ഇതുപോലെ സ്റ്റേഡിയം നിർമ്മിക്കാനായി അയച്ചുകൊടുക്കും. കണ്ടെയ്‌നർ മാത്രമല്ല ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന എല്ലാ സാധനകളും ഇളക്കി വീണ്ടും ഉപയോഗിക്കാ വുന്ന (Reusable) തരത്തിലുള്ളതാണ്. അതായത് 2022 ലോകകപ്പിനുശേഷം Ras Abu Aboud സ്റ്റേഡിയം നിലവിലു ണ്ടാകില്ല എന്നർത്ഥം. 40000 സീറ്റിങ് കപ്പാസിറ്റിയുള്ളതാണ് ഈ സ്റ്റേഡിയം.

publive-image

ലോകകപ്പിനായി ഖത്തറിൽ സജ്ജമാകുന്ന 8 സ്റേഡിയങ്ങളുടെയും വിവരങ്ങൾ താഴെ വിവരിക്കുന്നു.

ലുസൈൽ ഐക്കോണിക് സ്റ്റേഡിയം - കപ്പാസിറ്റി 800000 - നിർമ്മാണം പുരോഗമിക്കുന്നു.

അൽ ബായത് സ്റ്റേഡിയം - കപ്പാസിറ്റി 600000 - നിർമ്മാണം പുരോഗമിക്കുന്നു.

അൽ ജാനുബ് സ്റ്റേഡിയം - കപ്പാസിറ്റി 400000 - നിർമ്മാണം പൂർത്തിയായി.

അൽ റയാൻ സ്റ്റേഡിയം - കപ്പാസിറ്റി 400000 - നിർമ്മാണം പുരോഗമിക്കുന്നു.

publive-image

അൽ തുമാമ സ്റ്റേഡിയം - കപ്പാസിറ്റി 400000 - നിർമ്മാണം പുരോഗമിക്കുന്നു.

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം - കപ്പാസിറ്റി 400000 - നിർമ്മാണം പുരോഗമിക്കുന്നു.

ഖലീഫാ സ്റ്റേഡിയം - കപ്പാസിറ്റി 400000 - നിർമ്മാണം - പൂർത്തിയായി.

റാസ്‌ അബു അബൗദ് സ്റ്റേഡിയം -കപ്പാസിറ്റി 400000 - നിർമ്മാണം പുരോഗമിക്കുന്നു.

ടൂർണമെന്റിന്റെ ഉദ്ഘാടനവും ക്വാർട്ടർ ഫൈനലിലെയും സെമി ഫൈനലിലെയും ഓരോ മത്സരങ്ങളും ഫൈനൽ മത്സരവും ഏറ്റവും വലിയ സ്റ്റേഡിയമായ 'ലുസൈൽ ഐക്കോണിക്' സ്റ്റേഡിത്തിലാകും നടക്കുക. 80000 പേർക്കിരിക്കാവുന്ന തരത്തിലാണ് ഇവിടെ സീറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്.

Advertisment