Advertisment

ആകാശത്ത് വലിയൊരു പൊട്ടിത്തെറി ശബ്ദം, പിന്നാലെ ആകാശത്തുനിന്നു മൃതദേഹങ്ങൾ കൂട്ടത്തോടെ ഭൂമിയിലേക്ക്‌ പതിച്ചപ്പോൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കേറ്റ് ആൻഡേഴ്‌സൺ ഞെട്ടിത്തരിച്ചുപോയി. ആകാശത്ത് വലിയൊരു പൊട്ടിത്തെറി ശബ്ദം. അതിനുശേഷം മനുഷ്യർ കൂട്ടത്തോടെ ഭൂമിയിലേക്ക് ഒന്നൊന്നായി പതിക്കുന്നു. പലർക്കും ജീവനുണ്ടായിരുന്നു. പക്ഷേ താഴെവീണ് ശരീരങ്ങൾ ചിന്നിത്തിതറി. ലോകാവസാനം വല്ലതുമാണോയെന്നയാൾ ഭയന്നു. ഒന്നും മനസ്സിലാകാതെ ഭയവിഹ്വലനായി അയാൾ ഓടി ദൂരെമാറി നിന്നു..

Advertisment

publive-image

30 വർഷം മുൻപ് സ്കോട്ട്ലാൻഡിലെ ലോക്കസ്ബി ഗ്രാമത്തിനടുത്താണ് ഇത് നടന്നത്. ആ ഭീതിതമായ രംഗങ്ങളുടെ ദൃക്‌സാക്ഷിയായിരുന്ന കേറ്റ് ആൻഡേഴ്‌സൺ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇന്നുമതേപ്പറ്റി വിവരിക്കുമ്പോൾ അദ്ദേഹം വല്ലാതെ ഭയപ്പെടുന്നത് കാണാം.

publive-image

ജർമ്മനിയിലെ ഫ്രാൻക്‌ഫർട്ടിൽ നിന്ന് 243 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുകയായിരുന്ന PAN M 103 വിമാനം ബോംബ് സ്ഫോടനത്തെത്തുടർന്ന് സ്കോട്ട്ലാൻഡിലെ ആകാശത്തുവച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ ആകാശത്ത് 31000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം പൊട്ടി ത്തെറിക്കുശേഷം 19000 അടി താഴേക്കുവന്നശേഷം രണ്ടായി പിളർന്നു ഭൂമിയിലേക്കു പതിക്കുകയായി

രുന്നു..

publive-image

വിമാനത്തിന്റെ ഭാഗങ്ങൾ ഭൂമിയിൽ പതിക്കും മുൻപേ അതിലുണ്ടായിരുന്ന 98 മൃതദേഹങ്ങളാണ് ലോക്കസ്ബി ഗ്രാമത്തിനടുത്ത് ചിതറിവീണത്. താഴേക്കുവരുമ്പോൾ ജീവനുണ്ടായിരുന്ന പലരും താഴെവീണ്‌ മരണമടഞ്ഞു. വിമാനത്തിന്റെ പൊട്ടിപ്പിളർന്ന അവശിഷ്ട്ങ്ങൾ ജനവാസമേഖലയിൽ വീണതിനാൽ 11 ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരായിരുന്ന 243 പേരും ക്രൂമെമ്പേഴ്‌സും കൊല്ലപ്പെടുകയായിരുന്നു.

Advertisment