Advertisment

സ്വാതന്ത്ര്യസമരകാലവുമായി ബന്ധപ്പട്ടുള്ള അത്യപൂർവ്വമായ ചിത്രങ്ങൾ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സ്വാതന്ത്ര്യസമരകാലവുമായി ബന്ധപ്പട്ടുള്ള അത്യപൂർവ്വമായ 10 ചിത്രങ്ങളാണ് ഇവിടെ നൽകുന്നത്, ഒരു പക്ഷേ പലരും ഇത് കണ്ടിട്ടുണ്ടാകില്ല.

Advertisment

publive-image

01 .1947 മാർച്ചു 31 ന് സ്വാതന്ത്ര്യപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി അവസാന വൈസ്രോയിയാ യിരുന്ന മൗണ്ട് ബാറ്റനെ കാണാനെത്തിയപ്പോൾ. മഹാത്മജിയെ സ്വീകരിക്കാൻ വാതുക്കൽ കാത്തുനി ന്നിരുന്ന ലേഡി മൗണ്ട് ബാറ്റന്റെ തോളിൽപ്പിടിച്ചാണ് ഗാന്ധിജി അകത്തേക്ക് പോയത്. ഈ ചിത്രം മൗണ്ട് ബാറ്റന്റെ പ്രസ് അറ്റാഷെ ആയിരുന്ന അലൻ ക്യാംപ്‌വെല്ലിന്റെ പുസ്തകം സ്റ്റോറി ഓഫ് ഇന്ത്യ ഇൻഡിപെൻഡന്റ് ൽ നിന്നുള്ളതാണ്.

publive-image

02 . 1947 ജൂൺ 2 ന് ഡൽഹിയിൽ രാഷ്ട്രപതിഭവനിൽ ( അന്നത്തെ വൈസ്രോയി ഹൗസ് ) നടന്ന ഇന്ത്യ - പാക്ക് വിഭജനചർച്ചകൾക്ക് നേതൃത്വം നൽകിയവർ.അബ്ദുൽ റബ് നിശ്ചർ ,സർദാർ ബൽദേവ് സിംഗ്,ആചാര്യ കൃപലാനി,സർദാർ വല്ലഭ് ഭായ് പട്ടേൽ,പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു,ലോർഡ് മൗണ്ട് ബാറ്റൺ ,മുഹമ്മദ് അലി ജിന്ന,ലിയാക്കത്ത് അലി ഖാൻ എന്നിവർ.

publive-image

03 . നെഹ്‌റു ക്യാബിനറ്റ് . താഴെ ഇടത്തുനിന്ന് . ബി.ആർ.അംബേദ്ക്കർ,റഫി അഹമ്മദ് കിദ്വായി ,സർദാർ ബൽദേവ് സിംഗ്,മൗലാനാ അബുൽ കലാം ആസാദ്,ജവഹർലാൽ നെഹ്‌റു,ഡോക്ടർ രാജേന്ദ്ര പ്രസാദ് ( രാഷ്ട്രപതി),സർദാർ പട്ടേൽ,ഡോക്ടർ ജോൺ മത്തായി,ജഗജീവൻ റാം ,രാജകുമാരി അമൃത കൗർ,എസ് .പി .മുഖർജി.

നിൽക്കുന്നവർ ഇടത്തുനിന്ന് .ഖുർഷിദ് ലാൽ,ആർ.ആർ.ദിവാകർ,മോഹൻലാൽ സക്‌സേന, എൻ.ഗോപാല സ്വാമി അയ്യങ്കാർ,എൻ.വി.ഗാഡ്‌ഗിൽ ,കെ.സി.നിയോഗി,ജയറാംദാസ് ദൗലത്‌റാം,കെ.സന്താനം,സത്യനാരായണ സിൻഹ,ഡോക്ടർ ബി.വി.കേസ്‌ക്കർ .

publive-image

04 . ജിന്നയുടെ പാക്കിസ്ഥാൻ ക്യാബിനറ്റ് . ഫസലൂർ റഹുമാൻ ,മുഹമ്മദ് അലി ജിന്ന,ലിയാക്കത്ത് അലി ഖാൻ,ഐ .ഐ .ചുൻഡ്രിഗർ ,അബ്ദുൽ സത്താർ പാരിജാദ്.

publive-image

05 . 1947 ആഗസ്ത് 14 . കറാച്ചിയിലെ വിധാൻ ഭവനിൽ പാക്കിസ്ഥാൻ എന്ന രാഷ്ട്രം പിറവിയെടുക്കുന്നു. മൗണ്ട് ബാറ്റനും ചിത്രത്തിലുണ്ട്.

publive-image

06 . സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഹൈദരാബാദ് നിസാം സർദാർ പട്ടേലിനൊപ്പം. അപ്പോൾ ഹൈദരാബാദ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിരുന്നില്ല.

publive-image

07 .1928 ഡിസംബറിൽ കൊൽക്കത്തിയിൽനടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ആസാദ് ഹിന്ദ് ഫൗജിൻറെ യൂണിഫോം ധരിച്ചു പങ്കെടുക്കുകയുണ്ടായി. സ്വന്തം സൈന്യമെന്ന നേതാജിയുടെ സ്വപനവും അതിന്റെ കമാണ്ടറാകണമെന്ന അദ്ദേഹത്തിൻറെ ആഗ്രഹവും അന്ന് സഫലമായി. അന്ന് 2000 ആസാദ് ഹിന്ദ് സേനയുടെ വാളണ്ടീയർമാർ പങ്കെടുത്ത ഗാർഡ് ഓഫ് ഓണർ നടത്തുകയും അതിൽ മോത്തിലാൽ നെഹ്‌റു സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

publive-image

08 . നേതാജിയുടെ ജർമ്മൻ നിർമ്മിത കാർ BLA 7169. നേതാജിയെ ബ്രിട്ടീഷ് സൈന്യം അറസ്റ്റുചെയ്യാനിരിക്കെ 1941 ജനുവരി 17 ന് അദ്ദേഹം ഈ കാറിലാണ് ജർമ്മനിക്ക് രക്ഷപെട്ടത്.നേതാജിയുടെ അനന്തിരവൻ ശിശിർ ബോസായിരുന്നു ഡ്രൈവർ. പൂർണ്ണമായും പ്രവർത്തന സജ്ജമായ ഈ കാർ ഇപ്പോൾ കൊൽക്കത്തയിലെ നേതാജി ഭവനിൽ സൂക്ഷിച്ചിരിക്കുന്നു.

publive-image

09 .1946 ഫെബ്രുവരിയിൽ റോയൽ ഇന്ത്യൻ നേവിയുടെ നേതൃത്വത്തിൽ ബ്രിട്ടനെതിരെ മുംബൈയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പട്ടാളം നേരിട്ടപ്പോൾ.

publive-image

10 .1930 ൽ ദണ്ഡി മാർച്ചിനുശേഷം ഗാന്ധിജി ഉപ്പ് വാരിയെടുക്കുന്നു. 1882 മുതൽ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന ഉപ്പു നിർമ്മാണവും സൂക്ഷിപ്പും സംബന്ധിച്ച നിയമത്തിനെതിരെയാണ് ദണ്ഡി മാർച് നടത്തപ്പെട്ടത്.

Advertisment