Advertisment

ഹോട്ടലില്‍ ചെന്ന് സ്റ്റാഫിനോട് ചൂടായാല്‍ സൂക്ഷിക്കുക. ഒരു ഹോട്ടല്‍ മാനേജരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

New Update

ആഹാരം കഴിക്കാന്‍ ഹോട്ടലില്‍ പോകുമ്പോഴോ ഹോട്ടലില്‍ താമസിക്കുമ്പോഴോ നിങ്ങള്‍ വെയിറ്റര്‍, റൂം ബോയ്‌ തുടങ്ങിയ സ്റ്റാഫിനോട്‌ കാരണമില്ലാതെ തട്ടിക്കയറിയാല്‍ സൂക്ഷിക്കുക. അവര്‍ നിങ്ങള്‍ക്കു തരുന്ന ആഹാരത്തില്‍ തുപ്പിവെക്കാന്‍ വരെ സാദ്ധ്യതയുണ്ടെന്ന് . നിങ്ങളതൊട്ട് അതറിയുകപോലുമില്ല. ലക്ഷ്വറി ഹോട്ടല്‍ ഉള്‍പ്പെടെ ഇതറിയപ്പെടുന്നത് Kitchen Confidential എന്ന പേരിലാണ്.

Advertisment

publive-image

പത്തുവര്‍ഷം ഒരുന്നത ലക്ഷ്വറി ഹോട്ടലില്‍ മാനേജരായി ജോലിചെയ്ത ജേക്കബ് തോംസ്ക്കി ( Jacob Tomsky ) എഴുതിയ Heads In Beds എന്ന പുസ്തകത്തിലാണ് ഹോട്ടലുകളിലെ ഈ ഡേര്‍ട്ടി സീക്രറ്റുകള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹോട്ടല്‍ സ്റ്റാഫ് ,റൂം ബോയ്‌ എല്ലാവരും വളരെ മാന്യമായാണ്‌ കസ്റ്റമേര്‍സുമായി എപ്പോഴും ഇടപഴകുക. അവര്‍ തിരിച്ചും അതുതന്നെയാണ് കസ്റ്റമറില്‍ നിന്നും പ്രതീക്ഷിക്കുന്നതും. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ശിരസ്സ് കുനിച്ച് അവരതിന് പരിഹാരം ഉണ്ടാക്കിയിരിക്കും.

publive-image

എന്നാല്‍ നിസ്സാരകാര്യത്തിനു വരെ റൂം ബോയ്‌ ,സ്റ്റാഫ് തുടങ്ങിയവരോട് തട്ടിക്കയറിയാല്‍ പണി ഉറപ്പാണ്. അവരുടെ വിനയം തങ്ങളോടുള്ള വിധേയത്വമാണ് എന്ന് കരുതാന്‍ പാടില്ല. ഹോട്ടല്‍ ജോലിക്കാര്‍ തങ്ങളുടെ അടിമകളാണ് എന്ന് കരുതാനേ പാടില്ല.

ഹോട്ടല്‍ സ്റ്റാഫ് തമ്മില്‍ അവിടെത്തുന്ന കസ്റ്റമേര്‍സിനെപ്പറ്റി , അവരുടെ സ്വഭാവരീതികളെപ്പറ്റിയെല്ലാം ചര്‍ച്ച നടത്തുക പതിവാണ്. ദേഷ്യക്കാരും മോശം സ്വഭാവക്കാരുമായ ആളുകളെപ്പറ്റിയുള്ള വിവരങ്ങള്‍ സ്റ്റാഫുകളുടെ ഇടയില്‍ അതിവേഗമാണ് പരക്കുന്നത്. അതില്‍ നിന്നാണ് അവര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

publive-image

രഹസ്യമായി ആഹാരത്തില്‍ തുപ്പുന്നത് കൂടാതെ മറ്റുള്ളവര്‍ ഉപയോഗിച്ച ഷീറ്റുകളും ,പില്ലോ കവറുകളും കഴുകാതെ വീണ്ടും വിരിച്ചിടുക, വെള്ളം കുടിക്കാനുള്ള ഗ്ലാസുകള്‍ കഴുകാതെ തിളക്കം വരാനായി ഫര്‍ണിച്ചര്‍ പോളിഷ് പുരട്ടി വെക്കുക, റൂം വിട്ടു പുറത്തുപോകുമ്പോള്‍ നിങ്ങളുടെ ടൂത്ത് ബ്രഷ് മലിനമാക്കി

വയ്ക്കുക, മറ്റുള്ളവര്‍ ഉപയോഗിച്ച കഴുകാത്ത ബാത്ത് റൂം ടവലുകള്‍ നിങ്ങള്‍ക്ക് നല്‍കുക ഇതൊക്കെയാണ് ഹോട്ടല്‍ സ്റ്റാഫ് ചെയ്യുന്ന സ്ഥിരം പരിപാടികള്‍. ഉറപ്പായും പ്രശ്നക്കാരായ അതിഥികളോട് മാത്രമേ അവര്‍ ഇതൊക്കെ ചെയ്യുകയുള്ളൂ.

publive-image

ഹോട്ടലുകളില്‍ നിങ്ങള്‍ക്ക് നല്ല ഭക്ഷണവും ഒപ്പം നല്ല പരിചരണവും ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഹോട്ടല്‍ സ്റ്റാഫിനോട്‌ മാന്യമായി പെരുമാറിയേ തീരൂ. ഇക്കാര്യത്തില്‍ പരിചയ സമ്പന്നനായ ജേക്കബ് തോംസ്ക്കി പറയുന്നത് " Kindness really does go a long way" എന്നാണ്. അല്ലാതെ മറ്റു വഴികളില്ല.

Advertisment