Advertisment

ഒരു ചെറുദ്വീപ് വിൽപ്പനയ്ക്ക് ! നീലക്കടലിനു നടുവിൽ പച്ചപ്പുനിറഞ്ഞ അതിമനോഹരമായ ദ്വീപ് 

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ശാന്തമായ് നിലകൊള്ളുന്ന ബൂട്ട് മലനിരകൾക്കു താഴെയുള്ള നീലക്കടലിനു നടുവിൽ പച്ചപ്പൊട്ട് പോലെ ദൃശ്യസുന്ദരമായൊരു തുരുത്ത്. അത് കൂടുതൽ വശ്യമനോഹരമാകണമെങ്കിൽ ബൂട്ട് മലമുകളിൽനിന്നു തന്നെ കാണണം. Inchmarnock എന്നാണ് അതിന്റെ പേര്‌.

Advertisment

publive-image

സ്കോട്ട്ലാൻഡിലെ ആളില്ലാത്ത ആ ദ്വീപ് വിൽക്കാനുണ്ട്. 660 ഏക്കർ സ്ഥലമുള്ള 2.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 7.5 കിലോമീറ്റർ നീളമുള്ള കടൽത്തീരവുമടങ്ങിയ പച്ചപ്പുനിറഞ്ഞ അതിമനോഹരമായ Inchmarnock എന്ന ദ്വീപ് അതിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ വിൽക്കുകയാണ്. വില നിശ്ചയിച്ചിരിക്കുന്നത് 1.4 പൗണ്ട് (12 കോടി രൂപ) ആണ്.

publive-image

ഈ ദ്വീപിൽ ഇപ്പോൾ ആൾതാമസമില്ല. ഇവിടുത്തെ ജനസംഖ്യ 41 ആയിരുന്നു. അവസാനത്തെ വ്യക്തിയും ഈ ദ്വീപ് വിടുന്നത് 1986 ലാണ്. 1999 ൽ ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ദമ്പതികൾ ഇവിടം ഒരു ഹോളിഡേ ആസ്ഥാനമായി ഉപയോഗിച്ചുവരുകയായിരുന്നു. അതിനായി 4 ബെഡ് റൂമുകളുള്ള ഒരു ഹോളിഡേ ഹോമും നിർമ്മിച്ചിട്ടുണ്ട്.

publive-image

ഇപ്പോഴവർ ഈ ദ്വീപ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായി അവർ Strutt & Parker എന്ന എസ്റ്റേറ്റ് ഏജൻസിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ ഈ ദ്വീപ് കൃഷിക്ക് വളരെ അനുയോജ്യമാണ്. ദ്വീപിലേക്ക്‌ വരാനും പോകാനും ഒരു കടത്തും ബോട്ടുമുണ്ട്. വൈദ്യുതിക്ക് സോളാർ സിസ്റ്റം സ്ഥാപിക്കാവുന്നതാണ്. നല്ലൊരു സ്റ്റേഡിയം ഇവിടെ നിർമ്മിക്കാവുന്നതാണ് കൂടാതെ മൽസ്യബന്ധന ബിസിനസിന് ഈ ദ്വീപിൽ അനന്തമായ സാദ്ധ്യതകളാണുള്ളത്.

സ്കോട്ട്ലാൻഡുകാർ മാത്രമല്ല വിദേശീയർക്കും ഈ ദ്വീപ് വാങ്ങാവുന്നതാണ്.

publive-image

 

Advertisment