Advertisment

ഐ പി എല്‍ ലേലത്തില്‍ രണ്ടു മലയാളി ക്രിക്കറ്റര്‍മാര്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്

New Update

ഐ പി എല്‍ പതിനൊന്നാം സീസനുവേണ്ടി ഇന്നലെ (ശനിയാഴ്ച ) ബാംഗ്ലൂരില്‍ നടന്ന ലേലത്തില്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ അടിസ്ഥാന വിലയുടെ പലമടങ്ങ് ഉയര്‍ന്ന തുകയ്ക്ക് മലയാളിതാരങ്ങളായ സഞ്ജു സാംസനെയും , കരുണ്‍ നായരെയും യഥാക്രമം കിങ്ങ്സ് ഇലവന്‍ പഞ്ചാബും , രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി.

Advertisment

കരുണ്‍ നായരുടെ അടിസ്ഥാന വില 50 ലക്ഷമായി രുന്നു. അടിസ്ഥാനവിലയില്‍ നിന്ന് അദ്ദേഹത്തെ 11.2 ഇരട്ടി തുകയായ 5 കോടി 60 ലക്ഷത്തിനാണ് കിംഗ്സ് ഇലവന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

publive-image

സഞ്ജു സാംസനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് അടിസ്ഥാനവിലയായ ഒരു കോടിയില്‍നിന്ന് എട്ടിരട്ടി കൂടുതല്‍ തുകയായ 8 കോടി രൂപയ്ക്കാണ്.

അടിസ്ഥാനവിലയില്‍നിന്നും വളരെ ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട മറ്റ് ഇന്ത്യന്‍ കളിക്കാര്‍ ഇവരാണ്.

കെ.എല്‍.രാഹുല്‍. അടിസ്ഥാനവില 2 കോടി. ലേലത്തില്‍ ലഭിച്ചത് 11 കോടി ( 5.5 ഇരട്ടി.)

അമ്പാട്ടി റായിഡു. അടിസ്ഥാനവില 55 ലക്ഷം. ലേലത്തില്‍ ലഭിച്ചത് 2.2 കോടി ( 4 ഇരട്ടി.)

ദിനേശ് കാര്‍ത്തിക്. അടിസ്ഥാനവില 2 കോടി. ലേലത്തില്‍ ലഭിച്ചത് 7.4 കോടി ( 3.7 ഇരട്ടി)

കേദാര്‍ യാദവ് . അടിസ്ഥാനവില 2 കോടി. ലേലത്തില്‍ ലഭിച്ചത് 7.8 കോടി ( 3.9 ഇരട്ടി.)

ആര്‍ .അശ്വിന്‍, അടിസ്ഥാനവില 2 കോടി. ലേലത്തില്‍ ലഭിച്ചത് 7.6 കോടി ( 3.8 ഇരട്ടി.)

റിദ്ധിമാന്‍ സാഹ. അടിസ്ഥാനവില 1 കോടി. ലേലത്തില്‍ ലഭിച്ചത് 4.2 കോടി ( 4.2 ഇരട്ടി)

Advertisment