Advertisment

ഇറാനിലെ നേർക്കാഴ്ചകൾ ! ഭക്ഷ്യവസ്തുക്കൾക്ക് നാലിരട്ടി വില. യുവാക്കൾക്ക് തൊഴിൽ നഷ്ടമാകുന്നു ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രു റൊട്ടിയുടെ വില ഒരു വർഷം മുൻപ് 1000 റിയാലായിരുന്നെങ്കിൽ ഇപ്പോൾ അത് 25000 റിയാലായിരിക്കുന്നു. യുവാക്കൾക്ക് തൊഴിൽ നഷ്ടമാകുന്നു. വിലക്കയറ്റം വളരെ രൂക്ഷം. അവശ്യസാധനങ്ങൾ പലതും കിട്ടാനില്ല. ഭക്ഷ്യവസ്തുക്കൾക്ക് ഇപ്പോൾത്തന്നെ നാലിരട്ടിയാണ് വില. സാധാരണക്കാർ ബുദ്ധിമുട്ടിലാണ്.

Advertisment

അമേരിക്കൻ വിലക്കുകളെത്തുടർന്നുള്ള പ്രതിസന്ധി മൂലം കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവു വലിയ വിഷമഘട്ടത്തിലൂടെയാണ് ഇപ്പോൾ ഇറാൻ നീങ്ങുന്നത്. ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പകുതിയിലധികവും അസംസ്കൃത എണ്ണ കയറ്റുമതിയിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്. അത് ഇപ്പോൾ പൂർണ്ണമായും നിലയ്ക്കുകയാണ്.

publive-image

ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഇറാൻ സർക്കാർ ഇതാദ്യമായി 680000 വ്യാപാരികൾക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ട്രക്കുകൾ വഴി രാജ്യത്തെത്തിക്കാനുള്ള ഫ്രീ ലൈസൻസ് നൽകിയിരിക്കുകയാണ്.

ഇറാനിയൻ റിയാലിന്റെ മൂല്യത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. 1978 ൽ ഒരു ഡോളറിന്റെ മൂല്യം 71.46 ഇറാനിയൻ ദിനാർ ആയിരുന്നത് ഇസ്‌ലാമിക റെവല്യൂഷനുശേഷം 1979 ൽ 9430 ദിനായി മാറപ്പെട്ടു. ഇപ്പോൾ അതായത് 2019 ൽ ഒരു അമേരിക്കൻ ഡോളറിന്റെ ഇറാനിയൻ മൂല്യം ആധികാരികമായി 42000 റിയാലാണ്.

publive-image

നാണയപ്പെരുപ്പം ഇപ്പോൾ 37% ത്തിലെത്തിയിരിക്കുന്നു. തൊഴിൽ ശാലകൾ പലതും അടച്ചിടാൻ അവർ നിർബന്ധിതരാണ്.  മിതവ്യയത്തിന് സർക്കാർ ജനങ്ങളോട് നിർദ്ദേശം നൽകിയിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയിൽ ജനങ്ങൾ ആശങ്കാകുലരാണെങ്കിലും ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയും വിലക്കുകളും ഹാസ്യാത്മകമാണെന്നാണ് ആളുകൾ കാണുന്നത്. ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ളാ ഖുമേനിക്കെതിരെ വിലക്കേർപ്പെടുത്തിയ ട്രമ്പിന്റെ നടപടിയെ നിലവാരമില്ലാത്തതെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. "ഞങ്ങളെയും വിലക്കൂ , എന്നെയും വിലക്കൂ" എന്നെഴുതിയ പ്ലക്കാർഡു കളുമായി ജനങ്ങൾ തെരുവിലിറങ്ങിയത് ഇതിനുദാഹരണമായിരുന്നു...

publive-image

സൗദി അറേബിയയുടെയും ഇസ്രായേലിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ ഇറാനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അവിടെയുണ്ട്. എന്നാൽ ഖത്തർ, തുർക്കി, ഇന്ത്യ മുതലായ രാജ്യങ്ങൾ സഹായിച്ചില്ലെങ്കിൽ ഭക്ഷ്യസാധനങ്ങൾക്കും മരുന്നുകൾക്കും ഇറാനിൽ രൂക്ഷമായ ക്ഷാമമുണ്ടാകുമെന്നാണ് വിദ്യാസമ്പന്നരായ യുവതലമുറയുടെ വിലയിരുത്തൽ..

Advertisment