Advertisment

സ്വപ്നസുന്ദരമായ നാട്ടില്‍ തുശ്ചമായ തുകയ്ക്കൊരു വീട് ! ഇറ്റലി ക്ഷണിക്കുന്നു. 78 രൂപയ്ക്ക് ഒരു വീട് തരാം ...

New Update

ഇറ്റലിയില്‍ ഒരു വീട് കേവലം 78 രൂപയ്ക്ക്. അപേക്ഷ നല്‍കേണ്ട അവസാനതീയതി 7 ഫെബ്രുവരി 2018.

Advertisment

സ്വപ്നസുന്ദരമായ നാട്ടില്‍ തുശ്ചമായ തുകയ്ക്ക് ഒരു വീട് കരസ്ഥമാക്കി അവിടെ സ്ഥിരതാമസമാക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.

publive-image

ഇറ്റലിയിലെ Sardinia ദ്വീപിലുള്ള Ollolai ഗ്രമത്തിലെ 200 വീടുകളാണ് ഇപ്പോള്‍ വില്‍ക്കാന്‍ പോകുന്നത്. അവിടെ കുറഞ്ഞുവരുന്ന ജനസംഖ്യ, അധികൃതരെ ആകുലാരാക്കിയിരിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇവിടുത്തെ ജനസംഖ്യ കേവലം 1300 ആയി കുറഞ്ഞു. ഇപ്പോഴുള്ള താമസക്കാര്‍ അധികവും വൃദ്ധാവസ്ഥയിലുള്ളവരുമാണ്.

ഇവരുടെയെല്ലാം മക്കള്‍ ജോലിയും ബിസിനസ്സുമായി നഗരങ്ങളിലേക്ക് ചേക്കേറുകയും അവരാരും ഇനി ഇവിടേയ്ക്ക് മടങ്ങി വരാനുള്ള സാദ്ധ്യതയും വിരളമായതിനെ ത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ജനസംഖ്യാ സന്തുലനം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഈ വീടുകള്‍ വില്‍ക്കാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്.

publive-image

പലരും വീടുകള്‍ കോര്‍പ്പോറേഷനു കൈമാറി നഗരങ്ങളിലേക്ക് ചേക്കേറി. ധാരാളം വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.പലതും ജീര്‍ണ്ണിച്ച അവസ്ഥയിലും. ഒരിക്കല്‍ ജനനിബിഡമായിരുന്ന ഇവിടങ്ങളിലെ ടൌണ്‍ നിരത്തുകള്‍ ഇപ്പോള്‍ വിജനമാണ്.

Ollolai മേയര്‍ Efisio Arbau വിന്‍റെ ആശയമാണ് ഒരു പൌണ്ടിന് ഒരു വീട് വില്‍ക്കുക എന്നത്. അതദ്ദേഹം 90 പെന്‍സ് എന്നാക്കി കുറച്ചു. അതായത് ഏകദേശം 78 ഇന്ത്യന്‍ രൂപ.

വീട് ചീപ്പായി കിട്ടുന്നു എന്നുകരുതി ആഹ്ലാദിക്കാന്‍ വരട്ടെ. വീട് ലഭ്യമായാല്‍ അതില്‍ ഏകദേശം 26000 പൌണ്ട് മുടക്കി ( 23 ലക്ഷം രൂപ ) പുതുക്കി പണിയണം എന്നത് അനിവാര്യമാണ്. കാരണം വീടുകളെല്ലാം ശോചനീയമായ അവസ്ഥയിലാണ്. പുതുക്കി പണിയാന്‍ അധികാരികള്‍ കണക്കാക്കിയിരിക്കുന്നതാണ് ഈ തുക...

publive-image

മറ്റൊരു നിബന്ധനകൂടിയുണ്ട്. വീട് പുതുക്കിപ്പണിത് കഴിഞ്ഞ് 5 വര്‍ഷത്തേക്ക് ആര്‍ക്കും കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നതാണ്.അതായത് ഉടമസ്ഥര്‍ ഇവിടെത്തന്നെ താമസിക്കണം.

മേയര്‍ Efisio Arbau വിന്‍റെ അഭിപ്രായത്തില്‍ " ഈ ഗ്രാമം കാലഹരണപ്പെടുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിയും, സംസ്കാരവും ,പൈത്രുകസമ്പത്തുക്കളും എന്തുവിലകൊടുത്തും രക്ഷിച്ചേ മതിയാകൂ..അതിനു വേണ്ടിയാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ ആരെയും വശീകരിക്കുന്ന ഇവിടുത്തെ പ്രകൃതി സൌന്ദര്യം കൂടുതല്‍ ആളുകളെ ഇവിടേക്കാകര്ഷിക്കാന്‍ ഉതകുമെന്ന ആത്മവിശ്വാ സവും ഞങ്ങള്‍ക്കുണ്ട്‌."

publive-image

2017 ഡിസംബര്‍ 31 വരെ വീടുകള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള 120 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. ഈ വരുന്ന ഫെബ്രുവരി 7 ആണ് അവസാനതീയതി..അതായത് ഇനി വെറും 6 ദിവസം മാത്രം.

ഇത് വിജയിക്കുകയാണെങ്കില്‍ ഇറ്റലിയിലെ ജനസംഖ്യ കുറവുള്ള മറ്റു മൂന്നു സ്ഥലങ്ങളില്‍ കൂടി ഇതേ രീതിയില്‍ ജനങ്ങളെ ആകര്‍ഷിച്ചു പുനര്‍വസിപ്പിക്കാനുള്ള പദ്ധതിയും ആലോചനയിലാണ്.

publive-image

Advertisment