Advertisment

ഖസിം സുലൈമാനിക്ക് ഇറാനിൽ വിശുദ്ധപദവി, സ്വർഗ്ഗത്തെത്തിയതായി ഖൊമേനിയുടെ ചിത്രം

New Update

റാനിലെ സർവോന്നതനേതാവ് ആയത്തുള്ള ഖമേനിയുടെ വെബ്‌സൈറ്റിൽ കൊല്ലപ്പെട്ട കമാൻഡർ ഖസിം സുലൈമാനിയെ സ്വർഗ്ഗത്ത് ഇമാം ഹുസൈൻ ആശ്ലേഷിക്കുന്നതായി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.

Advertisment

publive-image

<ഇറാൻ പരമോന്നത നേതാവിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഖാസിം സുലെമാനിയെ സ്വർഗ്ഗത്ത് ഇമാം ഹുസൈൻ ആലിംഗനം ചെയ്യുന്ന ചിത്ര൦>

മറ്റൊരു ചിത്രത്തിൽ സ്വർഗ്ഗത്ത് ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപകൻ ആയത്തുള്ള ഖുമേനിക്കും മറ്റു ഷഹീദുകൾക്കും മുന്നിൽ ഇമാം ഹുസൈൻ ഖസിം സുലൈമാനിയെ ആലിംഗനം ചെയ്യുന്നതായും കാണിച്ചിരിക്കുന്നു.ഈ രണ്ടു ചിത്രങ്ങളും ഇറാൻ ജനതയിൽ വലിയ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്.

ജനഹൃദയങ്ങളുടെ കമാൻഡർ എന്നാണ് ഖസിം സുലൈമാനിക്ക് ഇറാൻ മാദ്ധ്യമങ്ങൾ നൽകിയിരിക്കുന്ന വിശേഷണം.

അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിൻറെ ശരീരം പല കഷണങ്ങളായി ചിതറിപ്പോയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൈപ്പത്തി നഷ്ടമായിരുന്നില്ല.

ഷിയാ സമുദായത്തിൽ കൈപ്പത്തിക്ക് മഹത്വപൂർണ്ണമായ സ്ഥാനമാണുള്ളത് ( ചിത്രം കാണുക). അത് പ്രവാചകനുശേഷം കർബലയിൽ നടന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ളതാണ്.

publive-image

അതിലേക്ക് വരുന്നതിനുമുമ്പ്, ഖസിം സുലൈമാനിക്ക് മരണശേഷം ലഫ്റ്റനന്റ് ജനറൽ പദവിലേക്ക് പ്രൊമോഷൻ നൽകപ്പെട്ടതും അദ്ദേഹ ത്തിന്റെ മരണശേഷം ഇറാനിലെ ഭരണപക്ഷവും മിതവാദികളും തമ്മിലുള്ള ശത്രുത ഒരളവുവരെ ഇല്ലാതായതും ഈ മാസം നടക്കാനിരിക്കുന്ന ഇറാൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നതാണ്.

ഇറാനിൽ തകർക്കപ്പെട്ട യൂക്രെയ്ൻ വിമാനത്തിലെ കൊല്ലപ്പെട്ട 176 പേരിൽ 82 ഇറാൻകാരെച്ചൊല്ലിയുള്ള ജനരോഷം തണുപ്പിക്കാൻ സർക്കാർ നിയന്ത്രിത മാദ്ധ്യമങ്ങൾ ഖസിം സുലൈമാനിയുടെ രക്തസാക്ഷിത്വം വലിയ വാർത്തയാക്കി മാറ്റിയിരിക്കുകയാണ്.

എല്ലാ ടി.വി ചാനലുകളിലും ദുഃഖസൂചകമായി മുകളിൽ ഇടതുവശത്ത് കറുത്ത ബോക്സ് നൽകുകയും ഖസിം സുലൈമാനിയുടെ വീരകഥകൾ പ്രക്ഷേപണം ചെയ്യുകയുമാണ്.

ഇറാക്ക്,സിറിയ,ലെബനോൻ എന്നിവിടങ്ങ ളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരേ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ കഥകളാണ് അധികവും. ഇറാൻ സർക്കാർ അദ്ദേഹത്തെ 'ജിന്ദാ ഷഹീദ്' ( ജീവിച്ചിരിക്കുന്ന രക്തസാക്ഷി) എന്നാണ് വിശേഷിപ്പിക്കുന്നത്.

publive-image

<ഷിയാവിഭാഗങ്ങളുടെ മതപരമായ കൈ ചിഹ്നം>

ഖസിം സുലൈമാനിയുടെ മകൾ സൈനബ് - Zainab (ഇമാം ഹുസ്സൈന്റെ സഹോദരിയുടെ പേരും സൈനാബ് എന്നായിരുന്നു) ഇറാനിൽ വലിയ ആവേശം വിതറിയ പ്രസംഗത്തിലൂടെ വളരെ പ്രശസ്തയാണ്.

അമേരിക്കക്കെതിരേ നിശിതമായ ഭാഷയിലായിരുന്നു അവർ പിതാവിന്റെ ഖബറടക്കത്തിനുമുമ്പ് പ്രസംഗിച്ചതുതന്നെ.സൈനബ കഴിഞ്ഞയാഴ്ച ലെബനോനിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറല്ലയുമായി നടത്തിയ കൂടിക്കാഴ്ചയും വലിയ ചർച്ചയാണ്.

ഇറാനിൽ ഖസിം സുലൈമാനിക്ക് വിശുദ്ധമായ പദവിയാണ് നൽകപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രത്തോടുകാട്ടുന്ന അനാദരവ്‌പോലും രാജ്യദ്രോഹകുറ്റമായി കണക്കാക്കപ്പെടുമെന്നതാണ്.

ഖസിം സുലൈമാനിയുടെ രക്തസാക്ഷിത്വം കർബലയിൽ നടന്ന യുദ്ധത്തിന് സമാനമായാണ് ഷിയാ സമുദായം നോക്കിക്കാണുന്നത്.

ഷിയാ സമുദായത്തെ സംബന്ധിച്ചിടത്തോളം കർബലയിൽ നടന്ന യുദ്ധം വളരെ വികാരപരവും പ്രാധാന്യമേറിയതുമാണ്.

publive-image

<കർബലയിലെ യുദ്ധത്തിൽ അബ്ബാസ് അൽ മൂസാവിയുടെ പെയിന്റിംഗ്>

പ്രവാചകൻ മുഹമ്മദ് നബിയുടെ കൊച്ചുമകനായ 'ഇമാം ഹുസൈൻ' തന്റെ കുടുംബാംഗങ്ങളായ 72 പേർക്കൊപ്പം രണ്ടാമത്തെ ഖലീഫയായിരുന്ന യസീദ് ബിൻ ഉമയ്യയുടെ (Yazīd ibn Mu'āwiya ) സൈന്യവുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നു.

അന്നുമുതൽ ഷിയാവിഭാഗങ്ങൾ ഇമാം ഹുസൈനെ 'സയ്യദ് അൽ ശുഹാദാ' അഥവാ 'ഷഹീദുകളുടെ സുൽത്താൻ' എന്ന പേരിലാണ് ആദരവോടെ സംബോധനചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഷിയാ സമുദായം ശഹാദത്ത് ( രക്തസാക്ഷിത്വം) ഒരു പ്രത്യേക പവിത്ര സങ്കൽപ്പമായി കണക്കാക്കിവരുന്നു. 'വാളിനുമുന്നിൽ രക്തത്തിന്റെ വിജയം' എന്നും അവരിതിനെ വിശേഷിപ്പിക്കുന്നു.

ഈ യുദ്ധം ഇന്നത്തെ ഇറാഖിലുള്ള കർബലയിൽ മുഹറം മാസത്തിന്റെ പത്താം നാൾ ആണ് നടന്നത്. യുദ്ധത്തിൽ ഇമാം ഹുസ്സൈന്റെ വലം കയ്യായിരുന്നു (പതാകവാഹകൻ) അർധസഹോദരനായിരുന്ന അബ്ബാസ് ഇബ്ര് അലി.

കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണമായിരുന്നു അബ്ബാസിന് കല്പിക്കപ്പെട്ടത്. അവർക്കായി വെള്ളവും കൊണ്ടുവരുംവഴി അബ്ബാസിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഷിയാ പൗരാണിക കഥകൾ പ്രകാരം ഒടുവിൽ അബ്ബാസും യുദ്ധത്തിൽ കൊല്ലപ്പെട്ടു.

എന്നാൽ അബ്ബാസിന്റെ വെട്ടിമാറ്റപ്പെട്ട കൈ ഷിയാ മുസ്ലീങ്ങളുടെ പവിത്രമായ അടയാളമായി പിന്നീട് മാറപ്പെട്ടു.

യസീദ് ബിൻ ഉമയ്യയ്‌ക്കെതിരേ അന്ന് ഇമാം ഹുസ്സൈന്റെ സഹോദരി സൈനാബ് ഇന്നത്തെ സിറിയൻ തലസ്ഥാനമായ ഡമാസ്‌ക്കസിൽ ( അന്ന് ഡാമിസ്‌ക്) നടത്തിയ തീവ്രമായ പ്രസംഗങ്ങൾ ഷിയാ വിഭാഗങ്ങൾ ഇന്നും ആവേശത്തോടെ ഉദ്ധരിക്കാറുണ്ട്.

ഷിയാ സമുദായം മുഹറം നാളിൽ ഇമാം ഹുസ്സൈന്റെ ശഹാദത്ത് ( രക്തസാക്ഷിത്വം) വിലാപദുഖമായി ( മാതം ) ആളുകൾ പരസ്പരം മുറിവേല്പിച്ചുകൊണ്ടാണ് ആചരിക്കുന്നത്.

ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വം ഇറാൻ സർക്കാരും മാദ്ധ്യമങ്ങളും " ഷാന്ദാർ ശഹാദത്ത് " ( ഉജ്വലമായ രക്തസാക്ഷിത്വം) എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. ഇമാം ഹുസ്സൈന്റെ ശഹാദത്ത് പോലെ മഹത്തരമായാണ് ഇതും അവർ കണക്കാക്കപ്പെടുന്നത്.

publive-image

<ഖസീം സുലെമാനിയുടെ ഖബറടക്കത്തിനുമുമ്പ്>

യുക്രെയ്ൻ വിമാനാപകടത്തെത്തുടർന്ന് ഇറാനിൽ നടന്ന വ്യാപകപ്രതിഷേധത്തിൽ ഖാസിം സുലെമാനി യുടെ പോസ്റ്ററുകളും ഫോട്ടോകളുമൊക്കെ നശിപ്പിച്ചവരെ ' അവർ ഇറാനികളല്ല' എന്നുവരെ സർക്കാർ വിശേഷിപ്പിച്ചിരുന്നു.

അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിക്ക് ഇറാന്റെ പരമോന്നത ആദ്ധ്യാത്മിക നേതാവായ ആയത്തുള്ള ഖുമെനിക്ക് തുല്യമായ സ്ഥാനമാണ് ഷിയാഭരണകൂടം ഇപ്പോൾ കല്പിച്ചുനൽകിയിരിക്കുന്നത്.ഇറാനിലെ മിതവാദികൾക്കും ഇതംഗീകരിക്ക യല്ലാതെ മറ്റു മാർഗ്ഗമില്ല.

Advertisment