Advertisment

റേഷൻ കാർഡുവഴി ഒരു കുടുംബത്തിന് 200 ലിറ്റർ വെള്ളം !

New Update

ഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള ചിഞ്ചോലി ഗ്രാമത്തിൽ ഓരോ കുടുംബങ്ങൾക്കും ഇപ്പോൾ 200 ലിറ്റർ വെള്ളം വീതം ടാങ്കർ വഴി എത്തിച്ചു നൽകുകയാണ്. എന്നാൽ പലപ്പോഴും ടാങ്കർ വരാറില്ലെന്നും വന്നാൽത്തന്നെ എല്ലാവർക്കും വെള്ളം ലഭിക്കുന്നില്ലെന്നുമാണ് ഗ്രാമീണരുടെ പരാതി.

Advertisment

publive-image

ചിഞ്ചോളിയുൾപ്പെടെയുള്ള ഗ്രാമീണമേഖലകൾ കൊടുംവരൾച്ചയുടെ പിടിയിലാണ്. ഭൂഗർഭജലം താണതിനാൽ കിണറുകളും കുഴൽക്കിണറുകളും ഉപയോഗശൂന്യമായി. ജില്ലയിലെ ഒട്ടുമിക്ക ഡാമുകളും വറ്റിപ്പോയി.

3650 പേരുള്ള ചിഞ്ചോലി ഗ്രാമത്തിൽ വെളുപ്പിന് 5 മണിക്കും ഉച്ചയ്ക്ക് 12 മണിക്കുമാണ് ഓരോ ടാങ്കറുകൾ വരുന്നത്. റേഷൻ കാർഡനുസരിച്ചാണ് ഓരോരുത്തർക്കും വെള്ളം നൽകുന്നത്. ഒരു ദിവസം വെള്ളം ലഭിക്കാത്ത കുടുംബങ്ങൾക്ക് പിറ്റേദിവസം മുൻഗണന നൽകുന്നുണ്ട്.

ഒരു ദിവസം 4 -5 ടാങ്കറുകളിൽ വെള്ളം ലഭിച്ചെങ്കിൽ മാത്രമേ ഇവിടെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനാകുകയുള്ളുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. വെള്ളമില്ലാതെ വളർത്തുമൃഗങ്ങൾ മരണപ്പെടാൻ തുടങ്ങിയതോടെ പലരും അവയെ വിൽക്കുകയോ ദൂരെയുള്ള ബന്ധുക്കൾക്ക് നൽകുകയോ ചെയ്തിരിക്കുകയാണ്.

എങ്കിലും ഒന്നുണ്ട്. ടാങ്കർ വരുമ്പോൾ വഴക്കും സംഘട്ടനങ്ങളും ഇവിടെ കുറവാണ്. അതിനു കാരണം റേഷൻ കാർഡ് വഴിയുള്ള ജലവിതരണം തന്നെയാണ്.

Advertisment