Advertisment

ചൊവ്വാ ദൗത്യത്തിലേക്ക് ..! ദോഫാർ മരുഭൂമിയിൽ പ്രതികൂലസാഹചര്യങ്ങളോട് പൊരുതി 6 ശാസ്ത്രജ്ഞരുടെ പരിശീലനം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചൊവ്വാ ഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കുന്നതിന്റെ മുന്നോടിയായി ഉള്ള പരീക്ഷണങ്ങൾ നാസ നടത്തിവരികയാണ്.  പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കുമായി ചൊവ്വ ഗ്രഹത്തിനനുയോജ്യമായ പാറയും മണലും കാലാവസ്ഥയും ഒത്തുചേർന്ന സ്ഥലമായി ഭൂമിയിൽ അവർ കണ്ടുപിടിച്ചത് ഒമാനിലെ 'ദോഫാർ' മരുഭൂമിയാണ്. അവിടുത്തെ ചൂട് ഇപ്പോൾ 51 ഡിഗ്രിയാണ്.

Advertisment

publive-image

ദോഫാർ മരുഭൂമിയിൽ പ്രതികൂലസാഹചര്യങ്ങളോട് പൊരുതി 6 ശാസ്ത്രജ്ഞർ ഇവിടെ താമസിച്ചു പരിശീലനം നടത്തുകയാണ്. മൂന്നാഴ്ചക്കാലം അവർ ഇവിടെ തുടരും. ചൊവ്വാഗ്രഹത്തിനനുകൂലമായ തരത്തിലുള്ള വാസസ്ഥലവും സൗകര്യങ്ങളുമാണ് അവർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. LIFE ON MARS ...ON EARTH എന്നാണിതിനവർ പേരിട്ടിരിക്കുന്നത്.

publive-image

20 രാജ്യങ്ങൾ നാസയുടെ ചൊവ്വാ മിഷനുമായി സഹകരിക്കുന്നുണ്ട്. 2030 ൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം ചൊവ്വയിൽ ലാൻഡ് ചെയ്യിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.  (NASA)

publive-image

publive-image

publive-image

 

Advertisment