Advertisment

ആ യുവമിഥുനങ്ങളെവിടെ ? ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല !!

New Update

മേരിക്കൻ ഫോട്ടോഗ്രാഫർ മാത്യു ഡിപ്പൽ, കാലിഫോർണിയയിലെ യോസ്‌മൈറ്റ് നാഷണൽ പാർക്കിൽ നിന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 6 നു പകർത്തിയതാണ് ഈ യുവമിഥുനങ്ങളുടെ ചിത്രം.

Advertisment

publive-image

ലോകമെമ്പാടുമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ ഈ ചിത്രത്തിലെ ആ യുവതിയെയും യുവാവിനെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല എന്നതാണ് രസകരമായ വസ്തുത. അവർ ആരാണെന്നോ ഏതു നാട്ടുകാരാണെന്നോ ഇനിയുമറിയില്ല.

യോസ്‌മൈറ്റ് നാഷണൽ പാർക്ക് അതിമനോഹരമായ സ്ഥലമാണ്. ഉയർന്ന പാറക്കൂട്ടങ്ങളും, വെള്ളച്ചാട്ടങ്ങളും, അരുവികളും ,കടൽത്തീരവുമൊക്കെ ഫോട്ടോഗ്രാഫർമാരുടെ മനം കവരുന്നവയാണ്. ഫോട്ടോഗ്രാഫി അഭ്യസിക്കുന്നവരുടെ പരിശീലനക്കളരികൂടിയാണ് ഇവിടം. മാത്യു ഡിപ്പൽ സുഹൃത്തുമൊത്തുള്ള ഫോട്ടോഗ്രഫിക്കായാണ് അവിടെയെത്തിയത്.

publive-image

അസ്തമയസൂര്യന്റെ പൊൻകിരണങ്ങളേറ്റു വർണ്ണാഭമായ പാറക്കെട്ടുകളുടെയും നീർച്ചാലുകളുടെയും പശ്ചാത്തലദൃശ്യം ക്യാമറയിൽ പകർത്തവേയാണ് അങ്ങകലെ 3500 അടി ഉയരമുള്ള പാറക്കെട്ടിന്റെ മുനമ്പിൽ ഒരു യുവാവ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ദൃശ്യം യാദൃശ്ചികമായി കാണാനിടയായത്. അദ്ദേഹം ഉടനടി അത് തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു. അതീവ ഹൃദ്യമായിരുന്നു ആ ചിത്രം.

publive-image

ഒരു ഉത്തമ കലാസൃഷ്ടിപോലെ അദ്ദേഹത്തിനുതന്നെ തോന്നിയതിനാൽ ആ ചിത്രം അവർക്കുതന്നെ സമ്മാനിക്കണമെന്ന ലക്ഷ്യത്തോടെ മാത്യു ഡിപ്പൽ അവരെത്തേടി അവിടെപ്പോയെങ്കിലും ആ യുവമിഥുനങ്ങളെ കാണാൻ കഴിഞ്ഞില്ല. പലരോടും അന്വേഷിച്ചു. ആർക്കുമവരെപ്പറ്റി അറിയില്ലായിരുന്നു. അതിനുശേഷമാണ് അവരെത്തേടി അവരുടെ ചിത്രങ്ങളുമായി അദ്ദേഹം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയയിൽ പ്രയാണം തുടങ്ങിയത്.

publive-image

ഇതുവരെ അവരെ കണ്ടെത്താൻ മാത്യു ഡിപ്പലിനു കഴിഞ്ഞിട്ടില്ല. എന്നെങ്കിലും ഒരിക്കൽ ആ യുവതിയെയും യുവാവിനെയും കണ്ടെത്തുമെന്നും താനെടുത്ത ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇത് അവർക്കു നേരിട്ട് കൈമാറുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് മാത്യു ഡിപ്പൽ ഇപ്പോഴും.

Advertisment