Advertisment

'മിസ്സിസ് യൂണിവേര്‍സ് ഗ്രാന്‍ഡ്‌മാ എര്‍ത്ത്' വിജയി 63 കാരിയായ അനിതാ ഖത്രി

New Update

ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നടന്ന ലോക മുത്തശ്ശി കിരീടത്തിനായുള്ള മത്സരത്തില്‍ ജയ്പ്പൂരിലെ 63 കാരിയായ അനിതാ ഖത്രി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

2012 ല്‍ മിസ്സിസ് രാജസ്ഥാന്‍ , 2017 ല്‍ മിസ്സിസ് ഇന്ത്യ വുമണ്‍ ഓഫ് സബ്സ്റ്റാന്‍സ് എന്നീ മത്സരങ്ങള്‍ വിജയിച്ചിട്ടുള്ള അനിത , മിസ്സിസ് യൂണിവേര്സ് ഗ്രാന്‍ഡ്‌മാ മത്സരത്തില്‍ പങ്കെടുത്ത 19 മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു.

publive-image

മത്സരത്തിലെ മൂന്നു റൌണ്ടുകളും അനായാസം വിജയിച്ച 63 കാരിയായ അനിത അറിവിലും ,ബുദ്ധിയിലും തന്‍റെ പ്രാവീണ്യം തെളിയിച്ചുകൊണ്ടാണ് ജ്യൂറി അംഗങ്ങളുടെ പ്രത്യേക പ്രശംസ നേടി വിജയകിരീടം ചൂടിയത്.

publive-image

അനിതാ ഖത്രി മികച്ച ഒരു ജൂവലറി ബിസ്സിനസ് വുമണ്‍ കൂടിയാണ്. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടിയിട്ടുള്ള അവര്‍ മക്കളും കൊച്ചുമക്കളുമടക്കം വലിയൊരു കുടുംബത്തിന്‍റെ നേടും തൂണാണ്.

publive-image

പ്രായം 63 ആണെങ്കിലും കാഴ്ചയില്‍ അതിന്‍റെ പകുതിപോലും തോന്നില്ല എന്നതാണ് വാസ്തവം.

Advertisment