നൈലാ നയിം ബംഗ്ലാദേശ് സെന്‍സേഷനാണ്. മോഡലിംഗ് രംഗത്തും അഭിനയരംഗത്തും ഇന്നവര്‍ വെന്നിക്കൊടി പാറിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള നൈലാ നയിം ഇന്ന് ബംഗ്ലാദേശിലെ ഏറെ തിരക്കുള്ള താരമാണ്.
ബിക്കിനി റോളുകളില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു മടിയുമില്ലാത്ത നൈല തന്‍റെ അംഗലാവണ്യം പല ഉല്‍പ്പന്നങ്ങളുടെ പരസ്യരംഗത്തും പ്രദര്‍ശിപ്പിച്ചി ട്ടുണ്ട്.സിനിമകളില്‍ വളരെ സെക്സിയായി പ്രത്യക്ഷപ്പെടുന്ന അവരുടെ റോള്‍ഡ് മോഡല്‍ സണ്ണി ലിയോണ്‍ തന്നെയാണ്. BDS ബിരുദധാരിയായ ഒരു ദന്തഡോക്ടര്‍ കൂടിയാണ് നൈല.
22 കാരിയായ ഇവരുടെ ആദ്യചിത്രം റണ്‍ ഔട്ട് ആയിരുന്നു. ഇതില്‍ ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിച്ചുകൊണ്ട് ബംഗ്ലാ ആരാധകരെ മുഴുവനവര്‍ കയ്യിലെടുത്തു. ഇപ്പോള്‍ അവര്‍ മോഡലിംഗ്, അഭിനയം മേഖലകളില്‍ വളരെ തിരക്കിലാണ്.
നൈലയുടെ വിമര്‍ശകര്‍ക്കും ഒട്ടും കുറവില്ല. ഭീഷണിക്കത്തുകളും , ആക്ഷേപങ്ങളും സ്ഥിരമാണ്. സോഷ്യല്‍ മീഡിയയില്‍ തെറിവിളികളെക്കാള്‍ അഭിനന്ദനങ്ങള്‍ക്കാണ് വളരെ മുന്‍തൂക്കം.