Advertisment

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് ! മുന്തിയ ശമ്പളവും മറ്റാനുകൂല്യങ്ങളുമുണ്ടായിട്ടും സ്വന്തം രാജ്യത്ത് ജോലി ചെയ്യാതെ വിദേശത്തേക്ക് ചേക്കേറി പോളിഷ് യുവാക്കള്‍ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത് സന്ദേശം എന്ന മലയാളചിത്രത്തിൽപ്പറയുന്ന ഡയലോഗല്ല. മറിച്ചു പോളണ്ടിനു വെളിയിലുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പോളിഷ് യുവാക്കളുടെ പ്രതികരണമാണ്.

Advertisment

പോളണ്ട് സർക്കാർ വലിയ പ്രതിസന്ധിയിലാണ്. വിഷയം സാമ്പത്തികമോ, ദാരിദ്ര്യമോ, തൊഴിലില്ലായ്മയോ ഒന്നുമല്ല, മറിച്ചു യുവതലമുറ (Young Generation) കൂട്ടത്തോടെ പോളണ്ട് വിട്ടുപോകുകയാണ്. 2004 ൽ പോളണ്ട് യൂറോപ്യൻ യൂണിയനിൽ ചേർന്നശേഷം ഇതുവരെയായി 17 ലക്ഷത്തോളം അഭ്യസ്തവിദ്യരായ യുവാക്കളാണ് ആ രാജ്യം വിട്ടത്.

publive-image

പോളണ്ടിൽ തൊഴിലവസരങ്ങൾ ധാരാളമുണ്ട്. അവിടെ ജോലിചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്. മുന്തിയ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ലഭ്യമായിട്ടും പോളിഷ് യുവാക്കൾക്ക് അവിടെ ജോലിചെയ്യാൻ ഒട്ടു താല്പര്യമില്ലത്രേ.

സർക്കാരിനുമുന്നിൽ ഏറ്റവും വലിയ വെല്ലുവിളി ഇപ്പോൾ ഇതുതന്നെയാണ്.. യുവജനതയുടെ പലായനം തടയാൻ പല വഴികളും തേടുകയാണ് പോളണ്ട് സർക്കാർ. പ്രധാനമന്ത്രി Mateuz MoraWiecki യുടെ അഭിപ്രായത്തിൽ സർക്കാരിന്റെ സമ്പദ്ഘടനയെ ഇത് സാരമായി ബാധിക്കുകയാണ്. നാട്ടിൽ ജോലിചെയ്യാൻ ആളില്ലാത്ത അവസ്ഥ അതീവ ഗുരുതരം.

പോളിഷ് ഇക്കണോമിക്‌സ് ആൻഡ് മൈഗ്രെഷൻ റിസേർച് യൂണിറ്റ് നടത്തിയ പഠനത്തിൽ പോളണ്ടിലെ ഉയർന്ന ടാക്‌സ് മൂലമാണ് യുവാക്കൾ നാടുവിടുന്നതെന്നു കണ്ടെത്തുകയും സർക്കാർ ഉടനടി 85000 Polish Zioty വരുമാനമുള്ളവർക്ക് (ഏകദേശം 15 ലക്ഷം രൂപവരെ) ഏർപ്പെടുത്തിയിരുന്ന 18 % ടാക്‌സ് അപ്പോൾത്തന്നെ എടുത്തുകളയുകയും പുതിയ ടാക്സ് നിയമം ഈ സാമ്പത്തികവർഷം മുതൽ നടപ്പാക്കുകയും ചെയ്തു.

പക്ഷേ അതും ഫലിച്ചില്ല. തൊഴിൽതേടി രാജ്യം വിട്ടുപോയ ആരും ഇതുവരെ തിരിച്ചുവരാൻ തയ്യാറായിട്ടില്ല. മറിച് ആളുകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് ഇപ്പോഴും അനസ്യൂതം തുടരുകയാണ്.

ടാക്സ് പിൻവലിച്ചതോടുകൂടി 26 വയസ്സിൽത്താഴെയുള്ള 20 ലക്ഷം യുവാക്കൾക്ക് അത് പ്രയോജനപ്പെടുമെന്ന സർക്കാരിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിയിരിക്കുകയാണ്.

പോളിഷ് യുവാക്കളുടെ ഇഷ്ടരാജ്യം ബ്രിട്ടനാണ്.10 ലക്ഷത്തിലധികം പോളീഷ് യുവാക്കൾ ബ്രിട്ടനിൽ ജോലിചെയ്യുന്നുണ്ട്. തിങ്ക്ടാങ്ക് റിസേർച് ടീം ബ്രിട്ടനിലെ പോളണ്ട് പ്രവാസികളിൽ നടത്തിയ അഭിപ്രായ സർവ്വേ ഫലം ഇപ്രകാരമാണ്.

" പണമല്ല യുവാക്കളുടെ മുഖ്യപ്രശ്‍നം. കൂടുതൽ സ്വാതന്ത്ര്യവും ജീവിതസൗകര്യങ്ങളും തൊഴിലിനുള്ള സമയക്രമങ്ങളുമാണ് പോളണ്ടിൽനിന്ന് അവരെ അകറ്റുന്ന ഘടകം. 18% ടാക്സ് കുറച്ചത് വളരെ ആകര്ഷ കമാണെന്നു സമ്മതിക്കുന്ന അവർ ബ്രിട്ടനും പോളണ്ടും തമ്മിലുള്ള അന്തരം അകറ്റാൻ അത് മാത്രം പോരെന്നാണ് അഭിപ്രായം. ജീവിതത്തിൽ മുന്നോട്ടുള്ള ഉയരങ്ങൾ കീഴടക്കാൻ പോളണ്ടിലെ സാഹചര്യങ്ങൾ അനുകൂലമല്ലെന്നും അവർ വാദിക്കുന്നു "

പോളണ്ടിലെ ഇപ്പോഴത്തെ അവസ്ഥയിൽ രാജ്യത്ത് നാനാതുറകളിലുമുള്ള അഭ്യസ്തവിദ്യരുടെ മാത്രം കുറവല്ല ഉണ്ടായിരിക്കുന്നത് മറിച് കഴിഞ്ഞ നാലു വർഷത്തിനിടെ ആവശ്യത്തിന് തൊഴിലാളികളെപ്പോലും അവിടെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

പോളണ്ട് സർക്കാർ പ്രവാസി യുവാക്കൾ മടങ്ങിവരാനായി കൈക്കൊള്ളുന്ന നടപടികളെപ്പറ്റി അവരുടെ രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നുണ്ട്.. കാരണം അതുവഴി രാജ്യത്തേക്ക് മടങ്ങാൻ അവർ മക്കളെ പ്രേരിപ്പിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ... എന്നാൽ പോളണ്ടിലേക്കു മടങ്ങുന്ന വിഷയം പോലും ചർച്ചചെയ്യാൻ യുവാക്കൾ ഒട്ടും തയ്യറല്ല എന്നതാണ് വാസ്തവം.

 

Advertisment