വന്നത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. ആ 25 സെക്കന്റുകള്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റ് ചെയ്തപ്പോള്‍ പ്രിയയുടെ മാര്‍ക്കറ്റ് വാല്യു ദിവസങ്ങള്‍ കൊണ്ട് കത്രീന കൈഫിനും നര്‍ഗീസിനും മുകളില്‍

പ്രകാശ് നായര്‍ മേലില
Tuesday, February 13, 2018

വിമലാ കോളേജില്‍ നിന്നും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഇറങ്ങിത്തിരിച്ച പ്രിയ പ്രകാശ് വാര്യര്‍ 25 സെക്കന്റു നേരത്തെ ഒറ്റപാട്ടുകൊണ്ട് കത്രീന കൈഫിനെയും നര്‍ഗീസിനെയും വരെ കടത്തിവെട്ടിയിരിക്കുകയാണ്. ഒരു ഫെയ്സ്ബുക്ക് അക്കൌണ്ട് പോലും ഇല്ലാതിരുന്ന പ്രിയയുടെ 2000 ഫോലോവേഴ്സ് മാത്രമുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ നാല് ദിവസം കൊണ്ട് ഫോലോവേഴ്സിന്റെ എണ്ണം 16 ലക്ഷമായി.

സെല്‍ഫ് മാര്‍ക്കറ്റിംഗോ ബൂസ്റ്റ്‌ ചെയ്യാന്‍ പി ആര്‍ കമ്പനിയോ ഒന്നുമില്ലാതെ സോഷ്യല്‍ മീഡിയ ഒന്നുമാത്രമാണ് പ്രിയയെ താരമാക്കിയത്. ഇതോടെ ഈ പെണ്‍കുട്ടി ഇന്ന് ഇന്ത്യന്‍ സിനിമയില്‍ എത്ര പ്രതിഫലവും ആവശ്യപ്പെടാവുന്ന മൂല്യമുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഉത്തരേന്ത്യ മുഴുവന്‍ തിരക്കുകയാണ് ഇവള്‍ ആരെന്ന്.

18 കാരിയായ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ പ്രിയയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ യൂട്യൂബിലും, ട്വിറ്ററിലും തരംഗമായി മാറിക്കഴിഞ്ഞു. ട്വിറ്ററില്‍ പ്രിയ ഇപ്പോള്‍ ടോപ്‌ ട്രെന്‍ഡിലാണ്.

ട്വിറ്ററില്‍ മാത്രം പ്രിയക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 4 ലക്ഷത്തിലധികമായി ഫോളോവേര്‍സ്. തൃശൂരിലെ വിമലാ കോളേജിലെ ബി.കോം വിദ്യാര്‍ഥിനിയായ പ്രിയ വാരിയര്‍ ആദ്യമായി അഭിനയിച്ച “ഒരു അഡാര്‍ ലവ്” എന്ന സിനിമയിലെ ‘മാണിക്യ മലരായ’ എന്ന ഗാനമാണ് വൈറലായിരിക്കുന്നത്. യൂ ട്യൂബില്‍ ഈ ഗാനം 4 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടു കഴിഞ്ഞു. ഷാന്‍ റഹുമാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

ഇന്ത്യയിലും വിദേശത്തുനിന്നുമായി നിരവധി ആരാധകരാണ് പ്രിയ വാരിയരെ അഭിനന്ദിച്ചുകൊണ്ടും അവരുടെ ആകര്‍ഷകമായ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടും ട്വീറ്റു ചെയ്യുന്നത്. ഗാന രംഗത്തില്‍ ഏതാനും നിമിഷങ്ങള്‍ മാത്രമേ അവര്‍ കാണപ്പെടുന്നുള്ളു എങ്കിലും അത്രയും സമയത്തെ വശ്യമായ അഭിനയം കൊണ്ട് പ്രിയാ വാരിയര്‍ എന്ന യുവസുന്ദരി യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്.

ഗാനരംഗത്തില്‍ പ്രിയാ വാരിയര്‍ കേവലം 25 സെക്കണ്ടുകള്‍ നേരത്തേക്ക് മാത്രം നല്‍കിയിരിക്കുന്ന പ്രണയ ചേഷ്ടകള്‍ ഇന്നുവരെ നര്‍ഗീസ്, കത്രീന കൈഫ്‌ തുടങ്ങിയ നടമാര്‍ക്ക് അവരുടെ മുഴുവന്‍ ക്യാരിയറിലും നല്‍കാന്‍ കഴിഞ്ഞിട്ടില്ലന്നുവരെയാണ് ആളുകളുടെ കമന്റുകള്‍.

ഉത്തരേന്ത്യയിലെ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ഇപ്പോള്‍ പ്രിയാ വാരിയര്‍ തന്നെയാണ്. അവരെപ്പറ്റിയുള്ള അന്വേഷണങ്ങളും ഏറെയാണ്‌.

×