Advertisment

റംസാൻ മാസം. വൃതശുദ്ധിയാൽ മനസ്സും ശരീരവും പരിപക്വമാക്കുന്ന പുണ്യദിനങ്ങൾ

New Update

തെറ്റായ മാർഗ്ഗത്തിൽ പോകാതെ സ്വയം നിയന്ത്രിക്കാനുള്ള ശക്തിയാർജ്ജിക്കാനും അള്ളാഹുവിനോട് എല്ലാ തെറ്റുകൾക്കും മാപ്പപേക്ഷിക്കാനും, അനീതികണ്ടാലും ആത്മനിയന്ത്രണം പാലിക്കാനും അസത്യം പറയാതിരിക്കാനും തെറ്റായ ദൃഷ്ടിയിൽ ഒന്നിനെയും നോക്കിക്കാണാതിരിക്കാനും മാർഗ്ഗനിർദ്ദേശം നൽകുന്ന റംസാൻ നൊയമ്പിന്റെ നാളുകളിൽ പവിത്രമായ മനസ്സുകളെ അള്ളാഹു അനുഗ്രഹിക്കുമെന്നും പാപവിമുക്തമാക്കുമെന്നും ഇസ്‌ലാം മതവിശ്വാസികൾ അടിയുറച്ചുവിശ്വസിക്കുന്നു.

Advertisment

publive-image

റംസാൻ മാസത്തിൽ സൂര്യനുദിക്കുന്നതുമുതൽ അസ്തമിക്കുംവരെ ഉമിനീർ പോലും ഇറക്കാതെയുള്ള കഠിനവ്രതം മാനവരാശിയുടെ ദുഖവും വേദനയും വിശപ്പും ദാഹവും ഉൾക്കൊള്ളാൻ കൂടിയുള്ളതാണ്.

ഇസ്‌ലാം മതവിശ്വാസികൾ സാധാരണ 5 നേരമാണ് നിസ്‌ക്കരിക്കുന്നത് . എന്നാൽ റംസാൻ മാസത്തിൽ ആറു നേരമാണ് നിസ്ക്കാരം. ആറാമത്തെ നിസ്ക്കാരം താറാവീഹ് ( Tarawih) രാത്രിയിലാണ് നടക്കുക. താറാവീഹ് തുടക്ക നിസ്‌ക്കാരവേളമുതൽ ഘട്ടം ഘട്ടമായി അവസാനനിസ്ക്കാരമാകുമ്പോഴേക്കും ഖുർആൻ മുഴുവനായും പാരായണം ചെയ്യപ്പെടുന്നു.

റംസാൻ മാസത്തിൽ വിശ്വാസികൾ കുറഞ്ഞത് 29 ദിവസത്തെ ഏറിയാൽ 30 ദിവസത്തെ നൊയമ്പാണ് കൈക്കൊള്ളുക.അതിൽക്കൂടുതൽ പാടില്ല. സദ്‌കർമ്മങ്ങളിലൂടെ റംസാന്റെ പുണ്യമാസം പവിത്രമാക്കു കയെന്നത് ഓരോരുത്തരുടെയും കടമയാണ്.

ലോകത്തെ 57 രാജ്യങ്ങളിൽ റംസാൻ ആഘോഷിക്കപ്പെടുന്നു. ലോകജനതയുടെ 23% അതായത് 170 കോടി ജനങ്ങളുടെ വിശുദ്ധ മാസമാണിത്. ഇസ്ലാമിന്റെ 5 അടിസ്ഥാനതത്വങ്ങളിൽ ഒന്നാണ് റംസാൻ നോയമ്പ്.റംസാന്റെ അവസാനദിവസം ചന്ദ്രപ്പിറവി ദൃശ്യമാകുമ്പോൾ ഈദ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.

ഓരോ ഇസ്‌ലാം മതവിശ്വാസിയും 12 മത്തെ വയസ്സുമുതൽ നൊയമ്പെടുക്കേണ്ടതാണ്. നോയമ്പെടുക്കാത്തവർ ഒരു ദിവസത്തെ ആഹാരം ദാനം ചെയ്തിരിക്കണം എന്നതും നിർബന്ധം.

Advertisment