Advertisment

രാഷ്ട്രപതി ആ സത്യം തുറന്നുപറഞ്ഞിരിക്കുന്നു ! ഇത് നമ്മുടെ ജുഡീഷ്യറിയുടെ പരാജയം തന്നെയാണ് !

New Update

"പണമില്ലാത്തവർക്ക് നിയമപോരാട്ടങ്ങൾ അപ്രാപ്യവും അവർക്ക് എത്തിപ്പിടിക്കാവുന്നതിനപ്പുറവുമാണ്. ഹൈക്കോടതികളും സുപ്രീംകോടതിയും ദരിദ്രർക്ക് വിദൂരസ്വപ്നമാണ്. ഇന്നത്തെ നിയമപ്രക്രിയകൾ സാധാരണക്കാരന് എത്താവുന്നതിനും അപ്പുറമാണ്".

Advertisment

publive-image

" എല്ലാവർക്കും തുല്യ നീതിലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ത്തന്നെ അടിവരയിട്ടു പറയുന്നുണ്ടെങ്കിലും നമ്മുടെ നീതിന്യായവ്യവസ്ഥയിൽ ഇനിയും അതിനുള്ള പോരാ യ്‌മകൾ ഏറെയാണ്. പണവും സ്വാധീനവുമില്ലാത്തവന് നീതി ലഭിക്കുക ഇന്ന് ദുഃഷ്ക്കരമാണ്" - - രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

publive-image

അർത്ഥവത്താണ് രാഷ്ട്രപതിയുടെ വാക്കുകൾ . കേസന്വേഷണം മുതൽ വിചാരണ വരെ നടക്കുന്ന കാലതാമസങ്ങൾ, കോടതികളിൽ കേസുകൾ മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢലക്ഷ്യങ്ങൾ ,ഭാരിച്ച കോടതികച്ചെലവുകൾ, നീതിക്കുവേണ്ടി വർഷങ്ങളോളമുള്ള കാത്തിരിപ്പിന്റെ വേദന,

ഒടുവിൽ കുറ്റവാളികൾ നിയമപ്പഴുതുകളിലൂടെ രക്ഷപെടുകയോ,അർഹമായ ശിക്ഷലഭിക്കാതെ രക്ഷപെടുന്നതോ ഒക്കെയാണ് നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട് ജനത്തെ നിരാശരാക്കുന്ന ഘടകങ്ങൾ.

publive-image

ഇതിനുതെളിവാണ് രാജ്യത്തെ 25 ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്ന 43 ലക്ഷം കേസുകൾ.ഇതിൽ 12 ലക്ഷത്തിലധികം ക്രിമിനൽ കേസുകളാണ്.അവയിൽ 8.35 ലക്ഷം കേസുകൾ 10 വർഷത്തിലേറെയായി നടന്നുവരുന്നവയാണ്.

57,987 കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത്. രാജ്യത്തെ കീഴ്‌ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2.84 കോടിയാണെന്നത് ആർക്കും ഞെട്ടലുളവാക്കുന്നവയാണ്.

publive-image

കൃത്യസമയത്തു നീതിലഭിക്കാത്തത് നീതിനിഷേധം തന്നെയാണ്. അതിന്റെ പ്രതിഫലനമാണ് ഇന്ത്യയൊട്ടാകെ പ്രത്യേകിച്ചു ആന്ധ്രാപ്രദേശിൽ ഹൈദരാബാദ് പൊലീസിന് ജനം നൽകിയ ഊഷ്മളമായ അഭിവാദനങ്ങൾ. ഇത് നമ്മുടെ ജുഡീഷ്യറിയുടെ പരാജയം തന്നെയാണ്.

publive-image

Advertisment